ചെംവലയന്‍ പാമ്പ്
uropeltis ellioti എന്ന ശാസ്ത്രീയനാമമുള്ള ചെംവലയന്‍ പാമ്പിന്‍റെ മുഖ്യ ആവാസകേന്ദ്രങ്ങള്‍ പശ്ചിമഘട്ടമലനിരകളും , പിന്നെ ഇന്ത്യയുടെ മദ്ധ്യ പശ്ചിമ കുന്നിന്‍ചെരിവുകളുമാണ്. ചെന്നെ, ഗോവ, വിശാഖപട്ടണo, കോയമ്പത്തൂര്‍, തിനെവെല്ലി, പൂര്‍വ്വഘട്ടമലനിരകള്‍, ജോലാര്‍പേട്ട, പഴനി തുടങ്ങിയ പ്രദേശങ്ങളില്‍ ഇവയെ കണ്ടുവരുന്നു. കടും തവിട്ട് നിറമാണ് ഇവയുടെ പുറംതൊലിക്ക് മഞ്ഞ നിറമുള്ള പുള്ളികള്‍ ശരീരത്തില്‍ മുഴുവന്‍ കാണപ്പെടുന്നു. കഴുത്തിനു പിറകിലായും വാലറ്റത്തും കടും തവിട്ടു നിറം തന്നെയാണുള്ളത്. മഞ്ഞ പുള്ളികള്‍ തീരെ ചെറുതായിട്ട് കാണാന്‍ സാധിക്കും.
പ്രായപൂര്‍ത്തിയെത്തുമ്പോള്‍ ചെംവലയന്‍ പാമ്പുകള്‍ക്ക് 24 സെ.മീ വരെ നീളം ഉണ്ടാകാറുണ്ട്. ഇവയുടെ ശരീരത്തില്‍ 17 നിര ചെതുബലുകള്‍ ഉണ്ട്. തലയ്ക്ക് പിറകില്‍ 19 നിരയും പിന്‍ഭാഗത്ത് 144 മുതല്‍ 172 വരെ ചെതുംബലുകള്‍ ഉണ്ട്. 6 മുതല്‍ 10 വരെ subcaudals ഉണ്ടാകും അഗ്രഭാഗം കൂര്‍ത്തതുമാണ്. ശരീര വ്യാസം നീളത്തെ അപേക്ഷിച്ച് 25 മുതല്‍ 32 ഇരട്ടി വരെയാണ്. ventral’s ന് ചെതുബലുകളുടെ ഏതാണ്ട് ഇരട്ടിയോളം വലുപ്പം വരും, occular shield ന്‍റെ നീളത്തിന്‍റെ പകുതിയേക്കാള്‍ ചെറുതാണ് കണ്ണുകളുടെ വ്യാസം. rostrals നു പിറകിലായി assals തമ്മില്‍ ഏതാണ്ട് ബന്ധിപ്പിച്ചുകിടക്കുന്നു. വാലിന്‍തുമ്പ് പരന്നതും ഗോളാകൃതിയില്‍ ഇരിക്കുന്നതാണ്.