മഞ്ഞവാലന്‍ പാമ്പ്
Uropeltis myhendrane എന്ന ശാസ്തീയനാമമുള്ള മഞ്ഞവാലന്‍ പാമ്പുകള്‍ ഇന്ത്യയിലെത്തി കാണപ്പെടുന്നത്. Myhendra mountain uropeltis എന്നും ഇവ അറിയപ്പെടാറുണ്ട്. തെന്നിന്ത്യന്‍ പശ്ചിമഘട്ടമലനിരകളാണ് മഞ്ഞവാലന്‍ പാമ്പുകളുടെ വിഹാരകേന്ദ്രം . ഗോവയ്ക്ക് തെക്കോട്ട് മഹേന്ദ്രപര്‍വ്വതം വരെയും, നീലഗിരി, തിരുവിതാംകൂര്‍ കുന്നുകള്‍ എന്നിവിടങ്ങളില്‍ ആണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്.
മഞ്ഞവാലന്‍ പാമ്പുകളുടെ മുകള്‍വശത്തെ നിറം പര്‍പ്പിള്‍ കലര്‍ന്ന തവിട്ടാണ്. അടിവശത്ത് മഞ്ഞ നിറമാണ് പ്രായപൂര്‍ത്തിയായ പാമ്പുകള്‍ക്ക് പര്‍പ്പിള്‍ കലര്‍ന്ന തവിട്ട് പുള്ളികളും കാണാം. കുഞ്ഞുങ്ങള്‍ക്കാവട്ടെ കറുത്ത നിറത്തിലുള്ള വലിയ പാടുകളാണ് ഉണ്ടാകുക.ഈ പാമ്പുകളുടെ ചെതുബലുകള്‍ മഞ്ഞ നിറത്തിലുള്ള ചന്ദ്രക്കല പോലെ കാണപ്പെടുന്നു.ഇവയുടെ തലയ്ക്ക് പിറകിലായി നെടുനീളത്തില്‍ മൂന്നോ നാലോ പാടുകള്‍ കാണാം. പ്രയപൂര്‍ത്തിയെത്തുമ്പോള്‍ മഞ്ഞവാലന്‍ പാമ്പുകള്‍ക്ക് 33.5 സെ.മീ വരെ നീളം ഉണ്ടാകാറുണ്ട്. ഇവയുടെ ശരീരത്തിന്‍റെ ഏതാണ്ട് മധ്യഭാഗത്തായി 17 വരി മുനുസമുള്ള ചെതുംബലുകള്‍ കാണാo.തലയുടെ പിറകിലായി 19 വരികളില്‍ ചെതുംബലുകളും കാണാം. 139 മുതല്‍ 153 വരെ ventrals-ഉം 7 മുതല്‍ 8 വരെ subcaudalsഉം ആണ് ഇവയ്ക്കുള്ളത്. അഗ്രഭാഗം പരന്നതാണ്. ശരീര വ്യാസം നീളത്തെ അപേക്ഷിച്ച് 25 മുതല്‍ 32 ഇരട്ടി വരെയാണ്. ventralsനു ചെതുംബലുകളുടെ ഏതാണ്ട് ഇരട്ടിയോളം വലുപ്പം വരും.ഇവയുടെ കണ്ണുകള്‍ ചെറുതാണ്.occular shield ന്‍റെ നീളത്തിന്റെ പകുതിയേക്കാള്‍ അല്പം കൂടുതലാണ് കണ്ണുകളുടെ വ്യാസം roastrals നു പിറകിലായി ascals തമ്മില്‍ ഏതാണ്ട് ബന്ധിപ്പിച്ചുകിടക്കുന്നു. വാലറ്റം പരന്നതും ചെതുബലുകള്‍ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നതുമാണ്.