EncyclopediaSnakesWild Life

പഴനിപ്പാമ്പ്

Uropeltis pulneyensis എന്ന ശാസ്ത്രീയനാമമുള്ള പഴനിപ്പാമ്പുകള്‍ ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ടങ്ങളിലാണ് കാണപ്പെടുന്നത്. പൊതുവേ ഈ ജെനസ്സിലുള്ള മറ്റ് പാമ്പുകളെ അപേക്ഷിച്ച് ഇവ വ്യത്യസ്തരാണ്.ഇവയ്ക്ക് supraorbitals ഇല്ല. asals തമ്മില്‍ ബന്ധിക്കുന്നില്ല. ഇവയുടെ ശരീരത്തില്‍ 17 നിര ചെതുബലുകള്‍ ഉണ്ട്. കഴുത്തിനു ചുറ്റും 19 നിരയും, ഈ പാമ്പുകളുടെ നിറം തവിട്ടാണ്.1 മുതല്‍ 11/2 ഇഞ്ച്‌ വരെ നീളമുള്ള തിളക്കമാര്‍ന്ന ഒരു മഞ്ഞ വര ശരീരത്തില്‍ കാണാം. കുറുകി പരന്ന വാലറ്റത്ത് മഞ്ഞ അടയാളങ്ങള്‍ ഉണ്ട്. ഇവയുടെ എണ്ണമോ ആകൃതിയോ എപ്പോഴും ഒരുപോലെയായിരിക്കുകയില്ല. വാലറ്റത്തെ ചെതുബലുകള്‍ മിനുസമുള്ള മഞ്ഞനിറത്തിലാണിരിക്കുന്നത്.

    പ്രായപൂര്‍ത്തിയെത്തുമ്പോള്‍ പഴനിപ്പാമ്പുകള്‍ക്ക് 38 സെ.മീ വരെ നീളം ഉണ്ടാകാറുണ്ട്. പിന്‍ഭാഗത്ത് 161 മുതല്‍ 180 വരെ ചെതുബലുകള്‍ ഉണ്ട്. ആണ്‍പാമ്പുകള്‍ക്ക് 12 ഉo പെണ്‍പാമ്പുകള്‍ക്ക് 6 മുതല്‍ 8 വരെയുമാണ് subcaudals. അഗ്രഭാഗം പരന്നതാണ്. ശരീരവ്യാസം നീളത്തെ അപേക്ഷിച്ച് 30 മുതല്‍ 38 ഇരട്ടി വരെയാണ്. ventralsന് ചെതുബലുകളുടെ ഏതാണ്ട് ഇരട്ടിയോളം വലുപ്പം വരും.occular shield ന്‍റെ നീളത്തിന്റെ പകുതിയാണ് കണ്ണുകളുടെ വ്യാസം.