കുങ്കുമവരയന്‍ പാമ്പ്
Uropeltis rubrolineata എന്ന ശാസ്ത്രീയനാമമുള്ള കുങ്കുമവരയന്‍ പാമ്പുകള്‍ക്ക് വിഷമില്ല . red-lined shieldtail, travancore uropeltis എന്നും ഇവ അറിയപ്പെടാറുണ്ട്. തെന്നിന്ത്യന്‍ പശ്ചിമഘട്ടമലനിരകളാണ് കുങ്കുമവരയന്‍ പാമ്പുകളുടെ ആവാസകേന്ദ്രം. പാലക്കാടിനു തെക്ക് ഭീംശങ്കര്‍ വരെയും, ആനമല, തിരുവിതാംകൂര്‍ കുന്നുകള്‍ എന്നിവിടങ്ങളിലുമാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്.
കുങ്കുമവരയന്‍ പാമ്പുകളുടെ നിറം തവിട്ടു കലര്‍ന്ന കറുപ്പാണ്. തിളക്കമാര്‍ന്ന ചുവന്ന നിറത്തിലുള്ള ഒരു വശങ്ങളില് കാണാം. ഈ വരയ്ക്ക് 21/2 ചെതുംബലുകളുടെ വീതി ഉണ്ട്. പ്രായപൂര്‍ത്തിയെത്തുമ്പോള്‍ കുങ്കുമവരയന്‍ പാമ്പുകള്‍ക്ക് 40 സെ.മീ വരെ നീളം ഉണ്ടാകാറുണ്ട്, ഇവയുടെ ശരീരത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി 17 വരി മിനുസമുള്ള ചെതുബലുകള്‍ കാണാo. തലയുടെ പിറകിലായി 19 വരികളില്‍ ചെതുംബലുകളും കാണാം. തലയും വാല് അറ്റo ഒഴികെ അടിഭാഗത്ത് 165 മുതല്‍ 172 വരെ ചെതുബലുകളും വാലിന്റെ അടിഭാഗത്ത് 6 മുതല്‍ 8 വരെ ചെതുംബലുകളും ആണ് ഇവയ്ക്കുള്ളത് ശരീര വ്യാസം നീളത്തെ അപേക്ഷിച്ച് 30 മുതല്‍ 33 ഇരട്ടി വരെയാണ് ഇവയുടെ കണ്ണുകള്‍ ചെറുതാണ്. വാലറ്റം പരന്നതും ചെതുബലുകള്‍ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നതാണ്.