EncyclopediaSnakesWild Life

മഞ്ഞക്കുറിയന്‍ പാമ്പുകള്‍

Uropeltis phispsonii ശാസ്ത്രീയനാമമുള്ള മഞ്ഞക്കുറിയന്‍ പാമ്പുകള്‍ ഇന്ത്യയില്‍ മാത്രമേ കാണാറുള്ളൂ. കേരളത്തില്‍ ആനമല പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് സാധാരണയായി ഇവയെ കണ്ടുവരുന്നത്. Bombay Natural Societyയുടെ സ്ഥാപകനായ ഹെര്‍ബെര്‍ട്ട് മുസ്ഗ്രെവ് ഫിപ്സണ്‍ എന്നയാളിന്റെ പേരിലാണ് ഈ വര്‍ഗ്ഗത്തിലുള്ള പാമ്പുകള്‍ അറിയപ്പെടുന്നത്. മഹാരാഷ്ട്ര, പൂനെ എന്നിവിടങ്ങളിലും പശ്ചിമഘട്ടമലനിരകളിലും ഇവയെ കണ്ടുവരുന്നു. ഇവയുടെ ശരീരത്തിന് ഇരുണ്ട നിറമാണ്. തല കഴുത്തിനെക്കാളും ഇടുങ്ങിയതാണ് ഈ പാമ്പിന്‍റെ ശരീരമാസകലം മിനുസമുള്ള ചെതുംബലുകള്‍കൊണ്ട് മൂടിയിരിക്കും.

    പ്രായപൂര്‍ത്തിയെത്തുമ്പോള്‍ ഇവയ്ക്ക് 28 സെ. മീ വരെ നീളം ഉണ്ടാകാറുണ്ട്. ഇവയുടെ ശരീരത്തിന്‍റെ ഏതാണ്ട് മദ്ധ്യഭാഗത്തായി 17 വരി ചെതുംബലുകള്‍ കാണാം.മേല്‍ഭാഗത്തു നിന്നും തലയറ്റം വരെ 144 മുതല്‍ 157 വരെ ചെതുംബലുകളും വാലിന്‍റെ അടിഭാഗത്ത് 7 മുതല്‍ 12 വരെ ചെതുംബലുകളും ആണ് ഇവയ്ക്കുള്ളത്. ശരീര വ്യാസം നീളത്തെ അപേക്ഷിച്ച് 28 മുതല്‍ 38 ഇരട്ടി വരെയാണ്. കുന്നിവുതലയന്‍ പാമ്പുകളുടെ വാലറ്റം പരന്നതാണ്. അറ്റത്ത് ഇരുവശത്തെക്കും വേറിട്ട് നില്‍ക്കുന്ന ചെതുംബലുകളുടെ കൂട്ടം കാണാം. ഇകൂട്ടര്‍ സാധാരണ മണ്ണിനടിയില്‍ കുഴിയുണ്ടാക്കി, അതിനുള്ളില്‍ വസിക്കുന്നു. മണ്ണിരയാണ് ഇവയുടെ ഇഷ്ടഭോജ്യം . മഴക്കാലത്ത് ഇവ മണ്ണിനുപുറത്ത് വന്നു ധാരാളമായി ഇരപിടിക്കുന്നു. പക്ഷികള്‍ ഈ ഇനം പാമ്പുകളെ കൊത്തികൊണ്ട് പോകാറുണ്ട്.ഇവ മനുഷ്യന് യാതൊരു തരത്തിലുള്ള അപായവും ഉണ്ടാക്കുന്നതല്ല.