ലങ്കിരുതലയന്‍ പാമ്പ്
Ceylon earth snake, cuvier’s shield tail, kerala shield tail എന്നീ പേരുകളില്‍ അറിയപ്പെടുന്ന ലങ്കിരുതലയന്‍ പാമ്പുകളുടെ ശാസ്തീയനാമം Uropeltis ceylanica എന്നാണ്. ഇവയുടെ മറ്റ് ഉപവര്‍ഗ്ഗങ്ങളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. വിഷമില്ലാത്ത ഉക്കൂട്ടരെ കേരളത്തിന്റെ മധ്യഭാഗം മുതല്‍ തെക്കേയറ്റം വരെ കണ്ടുവരുന്നു. പശ്ചിമഘട്ട മലനിരകളിലും പൂര്‍വ്വഘട്ടമലനിരകളിലും, പിന്നെ ഇടുക്കി ജില്ലയിലെ കുഞ്ഞിത്തണ്ണി, തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് കണ്ടുവരുന്നത്.
ലങ്കിരുതലയന്‍ പാമ്പുകളുടെ അഗ്രഭാഗം ഉരുണ്ടാണിരിക്കുന്നത്. പ്രായപൂര്‍ത്തിയെത്തുമ്പോള്‍ ഇവയ്ക്ക് 45 സെ.മീ വരെ നീളം ഉണ്ടാകാറുണ്ട്. ഇവയുടെ ശരീരത്തിന്‍റെ ഏതാണ്ട് മദ്ധ്യഭാഗത്തായി 17 വരി ചെതുബലുകള്‍ കാണാം. തലയുടെ പിറകിലായി 19 വരി ചെതുമ്പലുകളും കാണാം. തലയും വാല്‍ അറ്റം ഒഴികെ അടിഭാഗത്ത് 120 മുതല്‍ 146 വരെ ചെതുബലുകളും വാലിന്റെ അടിഭാഗത്ത് 8 മുതല്‍ 12 വരെ ചെതുംബലുകളും ആണ് ഇവയ്ക്കുള്ളത്. ശരീര വ്യാസം നീളത്തെ അപേക്ഷിച്ച് 21 മുതല്‍ 29 ഇരട്ടി വരെയാണ് . ലങ്കിരുതലയന്‍ പാമ്പുകളുടെ മേല്‍ഭാഗത്തു നിന്നും തലയറ്റം വരെയുള്ള ചെതുംബലുകള്‍ ഏതാണ്ട് ഇരട്ടിയോളം വലുപ്പം വരും, ഇക്കൂട്ടരുടെ വാലറ്റം പരന്നതാണ് . അറ്റത്ത് ഇരുവശത്തേക്കും വേറിട്ട് നില്‍ക്കുന്ന ചെതുബലുകളുടെ കൂട്ടം കാണാം .വിഷവും ഫണവുമില്ലാത്ത ഇവ മനുഷ്യന് യാതൊരു തരത്തിലുള്ള അപായവും ഉണ്ടാക്കുന്നതല്ല. ഇവ വസിക്കുവാനായി നിത്യഹരിതമായ വനപ്രദേശമാണ് തിരഞ്ഞെടുക്കുന്നത്. തവള, എലി, ഓന്ത്, പല്ലി, ചെറുപക്ഷികള്‍ തുടങ്ങിയവയേയും ഇവ ഭക്ഷിക്കാറുണ്ട്. ഇവ തിരഞ്ഞെടുക്കുന്നത് ആഗസ്റ്റ് മാസത്തില്‍ മുട്ടയിടുകയും, ഒക്ടോബര്‍ – ഡിസംബര്‍ മാസങ്ങളില്‍ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു. ഒരേ സമയം പത്തു മുതല്‍ പന്ത്രണ്ടു മുട്ടകള്‍ വളരെ ഇക്കൂട്ടര്‍ ഇടുന്നു.