കാടന്‍ മെലിവാലന്‍ പാമ്പ്
Melanophidium Wynaudense എന്ന ശാസ്ത്രീയനാമമുള്ള കാടന്‍ മെലിവാലന്‍ പാമ്പുകള്‍ തെന്നിന്ത്യയിലെ പശ്ചിമഘട്ട മലനിരകളിലാണ് കാണപ്പെടുന്നത്. വയനാട്ടിലെ ചെറാമ്പാടിയില്‍ ഇവ സര്‍വ്വസാധാരണമാണ്. വിഷമില്ലാത്ത പാമ്പുകളുടെ വര്‍ഗ്ഗത്തിലാണ് കാടന്‍ മെലിവാലന്‍ പാമ്പ് അറിയപ്പെടുന്നത്. സാധാരണയായി മനുഷ്യര്‍ക്ക് പരിചിതമല്ലാത്ത ഒരിനം പാമ്പാണ് കാടന്‍ മെലിവാലന്‍ പാമ്പ്. വിഷവുo ഫണവുമില്ലാത്ത ഇവ മനുഷ്യന് യാതൊരു തരത്തിലുള്ള അപായവും ഉണ്ടാക്കുന്നതല്ല. ഇവയുടെ ശരീരത്തില്‍ പതിനഞ്ചും , കഴുത്തിനു പിറകിലായി പതിനേഴും ചെതുമ്പലുകള്‍ കാണാം. നീല കലര്‍ന്ന കറുപ്പാണ് കാടന്‍ മെലിവാലന്‍ പാമ്പിന്‍റെ കാണാം. വാലിന്റെ അടിഭാഗത്ത് പതിനൊന്ന് ചെതുമ്പലുകള്‍ ജോടി ഉണ്ട്. അവ വലുതും വേറിട്ടതുമാണ് ഇവയുടെ വാല്‍ കുറുകിയതാണ് വാലറ്റം കൂര്‍ത്തതുമാണ്. വാലറ്റത്തോടടുക്കുമ്പോള്‍ ചെതുമ്പലുകള്‍ എണ്ണത്തില്‍ കൂടുകയും വലുതുകുകയും ചെയ്യും. വിഷം തീരെയില്ലാത്ത ഇക്കൂട്ടര്‍ ഇരയെ പിടിച്ചശേഷം വരിച്ചുമുറുക്കി കൊന്നാണ് ഭക്ഷിക്കുന്നത്. സാധാരണയായി ഇവയുടെ ഇഷ്ട്ട ഭക്ഷണം എലി, ഓന്ത്, പല്ലി, ചെറുപക്ഷികള്‍, തുടങ്ങിയവയാണ് മെയ്, ജൂണ്‍ മാസങ്ങളിലാണ് കാടന്‍ മെലിവാലന്‍ പാമ്പ് സാധാരണയായി ഇണ ചേരാറുള്ളത്. ആഗസ്റ്റ് മാസത്തില്‍ മുട്ടയിടുകയും, ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു. ഒരേ സമയം പത്തു മുതല്‍ പന്ത്രണ്ടു വരികയും മുട്ടകള്‍ വരെ ഇകൂട്ടര്‍ ഇടുന്നു.