ചെമ്മെലിവാലന്‍ പാമ്പ്
ദക്ഷിണേന്ത്യന്‍ മാത്രം കാണപ്പെടുന്ന ഒരിനം വിഷമില്ലാത്ത പാമ്പാണ് ചെമ്മെലിവാലന്‍ പാമ്പ്.Purple-red earth Snake എന്നും ഇവ സാധാരണ അറിയപ്പെടുന്നു. ഇവയുടെ മറ്റ് ഉപവര്‍ഗ്ഗങ്ങളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. വയനാട്, മൂന്നാറിനടുത്തുള്ള ന്യാമക്കാട്, മണിമുത്താര്‍ മലകള്‍, നാലുമുക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്.ആനമലയുടെ വിവിധ ഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
22 സെ.മീ നീളമുള്ള ചെമ്മെലിവാലന്‍ പാമ്പിന്റെ ശരീരം ചെതുംമ്പലുകള്‍ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. മുകള്‍വശത്തെ ചെതുബലുകള്‍ 15 നിരകളിലായി ശരീരത്തിന്‍റെ മധ്യഭാഗത്തായി കാണുന്നു. തലയ്ക്കുമുകളില്‍ 17 നിര ചെതുബലുകളുണ്ട്. വാലിന്‍റെ അടിഭാഗത്ത് 5 മുതല്‍ 10 വരെ ചെതുംബലുകളുടെ ജോടി ഉണ്ട്. പിന്‍ഭാഗത്ത് 120 മുതല്‍ 150 വരെ ചെതുംബലുകളും ഉണ്ട്.
ചെമ്മെലിവാലന്‍റെ കണ്ണുകള്‍ സാമാന്യം വലുപ്പത്തില്‍ വേറിട്ടു നില്‍ക്കുന്നവയാണ്. കണ്ണുകളുടെ മേല്‍ഭാഗത്തുകണ്ടുവരുന്ന ചെതുംബലുകള്‍ ഏതാണ്ട് കണ്ണുകളുടെ യാത്ര തന്നെ വലുതാണ്. വാലറ്റം കൂര്‍ത്ത ഒരു ബിന്ദു പോലെയാണിരിക്കുന്നത്. പകല്‍സമയമാണ് ഇരപിടിക്കുന്നതിനായി ഇവ തിരഞ്ഞെടുക്കുന്നത്. ഇവയുടെ ഇഷ്ട്ട ഭക്ഷണം എലി, ഓന്ത്, പല്ലി, ചെറുപക്ഷികള്‍ തുടങ്ങിയവയാണ്. മെയ്, ജൂണ്‍ മാസങ്ങളില്‍ കാടന്‍ മെലിവാലന്‍ പാമ്പ് സാധാരണയായി ഇണ ചേരാറുള്ളത്. ആഗസ്റ്റ് മാസത്തില്‍ മുട്ടയിടുകയും ഒക്ടോബര്‍ – ഡിസംബര്‍ മാസങ്ങളില്‍ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു. ഒരേ സമയം പത്തു മുതല്‍ പന്ത്രണ്ടു മുട്ടകള്‍ വരെ ഇക്കൂട്ടര്‍ ഇടുന്നു. വിഷവും ഫണവുമില്ലാത്ത ഇവ മനുഷ്യന്‍ യാതൊരു തരത്തിലുള്ള അപായവും ഉണ്ടാക്കുന്നതല്ല.