കവടിയിരുതലയന്‍ പാമ്പ്
Uropeltis Woodmasoni എന്ന ശാസ്ത്രീയനാമമുള്ള കവടിയിരുതലയന്‍ പാമ്പ് ഇന്ത്യയില്‍ മാത്രമാണ് കാണപ്പെടുന്നത്. Woodmasoni എന്ന ശാസ്ത്രീയനാമം സ്കോട്ടിഷ് സുവോളജിസ്റ്റായ ജയിംസ് വുട്മേസനെ ആദരിക്കാന്‍ വേണ്ടിയാണ് നല്‍കിയിരിക്കുന്നത്. ഇവയെ സാധാരണയായി കണ്ടുവരുന്നത് തെന്നിന്ത്യയിലെ ആനമല കുന്നുകളിലും , പളനി, നീലഗിരി, തിനെവെള്ളി എന്നീ മലകളിലുമാണ് കവടിയിരുതലയന്‍ പാമ്പുകളുടെ പുറത്തെ നിറം കറുപ്പോ കടും വയലറ്റോ ആണ്. വട്ടത്തിലുള്ള മഞ്ഞ പുള്ളികള്‍ നിറം കറുപ്പോ കടും വയലറ്റോ ആണ്. വട്ടത്തിലുള്ള മഞ്ഞ പുള്ളികള്‍ ശരീരത്തിലുടനീളം കാണാം പ്രായപൂര്‍ത്തിയെത്തുമ്പോള്‍ ഇവയ്ക്ക് 28 സെ,മീ വരെ നീളം ഉണ്ടാകാറുണ്ട്.
കവടിയിരുതലയന്‍ പാമ്പുകളുടെ ശരീരത്തിന്‍റെ ഏതാണ്ട് മദ്ധ്യഭാഗത്തും തലയുടെ പിറകിലുമായി 19 വരികളിലായി മിനുസമുള്ള ചെതുംബലുകള്‍ ഉണ്ട്. തലയുടെ പിറകിലായി 19 വരികളില്‍ ചെതുബലുകളും കാണാം.തലയും വാലറ്റം ഒഴികെ അടിഭാഗത്ത് 163 മുതല്‍ 178 വരെ ചെതുംബലുകളും ആണ് ഇവയ്ക്കുള്ളത്. ശരീര വ്യാസം നീളത്തെ അപേക്ഷിച്ച് 23 മുതല്‍ 30 ഇരട്ടി വരെയാണ്. തലയും വാല്‍ അറ്റം ഒഴികെ അടിഭാഗത്തുകണ്ടുവരുന്ന ചെതുംബലുകള്‍ക്ക് ഏതാണ്ട് ഇരട്ടിയോളം വലുപ്പം വരും .കുറ്റിക്കടുകളില്‍ വസിക്കുന്ന ഇവയുടെ ഇഷ്ടഭക്ഷണം കാടുകളില്‍ കണ്ടുവരുന്ന ചെറുപ്രാണികള്‍ , ചെറുപക്ഷികള്‍ മുതലായവയാണ്.മനുഷ്യവാസമുള്ള സ്ഥലങ്ങള്‍ ഇവയ്ക്ക് തീരെ ഇഷ്ടപ്പെടുകയില്ല. പകല്‍സമയമാണ് ഇരപിടിക്കുന്നതിനായി ഇവ തിരഞ്ഞെടുക്കുന്നത്.മെയ്, ജൂണ്‍ മാസങ്ങളിലാണ് കവടിയിരുതലയന്‍ പാമ്പ് സാധാരണയായി ഇണ ചേരാറുള്ളത്. ആഗസ്റ്റ് മാസത്തില്‍ മുട്ടയിടുകയും ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു.