കരിവുതലയന്‍ പാമ്പ്
Uropeltis nitida എന്ന ശാസ്ത്രീയനാമമുള്ള കരിവുതലയന്‍ പാമ്പ് വിഷവും ഫണവുമില്ലാത്ത ഒരിനം പാമ്പാണ്. southern earth snake എന്ന പേരിലാണ് ഇവ സാധാരണ അറിയപ്പെടുന്നത്. തെന്നിന്ത്യന്‍ മാത്രം കാണപ്പെടുന്ന ഇക്കൂട്ടര്‍ക്ക് വിഷമില്ല. ആനമല കുന്നിന്റെ സമീപപ്രദേശമായ കൊച്ചിയിലും പശ്ചിമഘട്ടമലനിരകളിലുമാണ് ഇവയെ കണ്ടുവരുന്നത്. നെല്ലിയാമ്പതി എസ്റ്റേറ്റുകളില്‍ ഏതാണ്ട് 4000 മുതല്‍ 5000 അടി വരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇവ കാണപ്പെടുന്നു. അടിവശം കറുത്ത നിറമാണ്. മഞ്ഞ നിറമുള്ള അപൂര്‍ണ്ണമായ വരകള്‍ തൊലിയപ്പുറത്ത് കാണാം. ഇവയുടെ ശരീരത്തിന്‍റെ ഏതാണ്ട് മദ്ധ്യഭാഗത്തായി 17 വരികളിലായി മിനുസമുള്ള ചെതുമ്പലുകള്‍ ഉണ്ട്. തലയ്ക്കു പിറകിലായി 19 വരികളിലായി മിനുസമുള്ള കാണാം, അഗ്രഭാഗം കൂര്‍ത്തിട്ടാണുള്ളത്. 184 മുതല്‍ 195 വരെയാണ് പിന്‍ഭാഗത്തെ ചെതുബലുകള്‍ . വാലിന്‍റെ അടിഭാഗത്ത് 5 മുതല്‍ 11 വരെ ചെതുബലുകള്‍ ആണ് ഇവയ്ക്കുള്ളത്. കരിവുതലയന്‍ പാമ്പിന്‍റെ കണ്ണുകള്‍ പൊതുവേ ചെറുതായിരിക്കും. കരിവുതലയന്‍ പാമ്പുകളുടെ വാല്‍ ഉരുണ്ട്പരന്നു ചെതുബലുകള്‍ കൊണ്ട് മൂടിയതോ ആയിരിക്കും. ശരീര വ്യാസം നീളത്തെ അപേക്ഷിച്ച് 30 മുതല്‍ 35 ഇരട്ടി വരെയാണ്. വിഷം തീരെയില്ലാതെ ഇക്കൂട്ടര്‍ ഇരയെ പിടിച്ചശേഷം വരിച്ചുമുറുക്കി കൊന്നാണ് ഭക്ഷിക്കുന്നത്. സാധാരണയായി കരിവുതലയന്‍ പാമ്പുകളുടെ ഇഷ്ട്ട ഭക്ഷണം തവളയാണെങ്കിലും എലി, ഓന്ത്, പല്ലി ചെറുപക്ഷികള്‍ തുടങ്ങിയവയേയും ഇവ ഭക്ഷിക്കാറുണ്ട്. ഇവ ഇരകളുടെ മേല്‍ ചാടി വീണ് വരിഞ്ഞുമുറുക്കുയാണ് ഇരപിടിക്കുന്നത്. പകല്‍സമയമാണ് ഇരപിടിക്കുന്നതിനായി ഇവ തിരഞ്ഞെടുക്കുന്നത്. ആഗസ്റ്റ് മാസത്തില്‍ മുട്ടയിടുകയും ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു.