EncyclopediaSnakesWild Life

ചമ്പ്രക്കുന്നന്‍ പാമ്പ്‌

Plectrurus aureus എന്ന ശാസ്ത്രീയനാമമുള്ള ചമ്പ്രക്കുന്നന്‍ പാമ്പ്‌ ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ മലനിരകളിലും പശ്ചിമഘട്ടമലനിരകളിലുമാണ് കാണപ്പെടുന്നത്. വയനാട്ടിലെ കല്‍പ്പറ്റയില്‍ ഉള്‍വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവയെ കണ്ടുവരുന്നത്. 4500 മുതല്‍ 6000 അടി വരെ ഉയരത്തില്‍ ജീവിക്കാന്‍ ഇക്കൂട്ടര്‍ക്ക് യാതൊരു പ്രയാസവുമില്ല. സ്വര്‍ണ്ണ നിറമാണ് ഇവയുടെ പുറംതൊലിക്ക് വയലറ്റ് നിറമുള്ള ചെതുംബലുകള്‍ ശരീരം മുഴുവന്‍ കാരണം. അടിഭാഗത്തെ തൊലിക്ക് കൂടുതല്‍ തിളക്കമാര്‍ന്ന സ്വര്‍ണ്ണ നിറമാണ്. കറുപ്പും വയലറ്റും ഇടകലര്‍ന്ന വരകളോ പുള്ളികളോ കാണാം. മുതിര്‍ന്ന പാമ്പുകള്‍ക്ക് 40 സെ.മീ നീളം ഉണ്ടാകാറുണ്ട്.പിന്‍ഭാഗത്ത് 164 മുതല്‍ 177 വരെയാണ് ചെതുബലുകള്‍, വാലിന്‍റെ അടിഭാഗത്ത് 8 മുതല്‍ 12 വരെ ചെതുംബലുകള്‍ ആണ് ഇവയ്ക്കുള്ളത്. ശരീര വ്യാസം നീളത്തെ അപേക്ഷിച്ച് 39 മുതല്‍ 44 ഇരട്ടി വരെയാണ്. മേയ്, ജൂണ്‍ മാസങ്ങളില്‍ ചമ്പ്രക്കുന്നന്‍ പാമ്പ്‌ സാധാരണയായി ഇണ ചേരാറുള്ളത്. ആഗസ്റ്റ്‌ മാസത്തില്‍ മുട്ടയിടുകയും, ഒക്ടോബര്‍ – ഡിസംബര്‍ മാസങ്ങളില്‍ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു. ഒരേ സമയം പത്തു മുതല്‍ പന്ത്രണ്ടു മുട്ടകള്‍ വരെ ഇകൂട്ടര്‍ ഇടുന്നു. പകല്‍സമയമാണ് ഇരപിടിക്കുന്നതിനായി ഇവ തിരഞ്ഞെടുക്കുന്നത്. വിഷവും ഫണവുമില്ലാത്ത ഇവ മനുഷ്യന് യാതൊരു തരത്തിലുള്ള അപായവും ഉണ്ടാക്കുന്നതല്ല.