പൂച്ചക്കണ്ണന്‍ പാമ്പ്
വിഷമില്ലാത്ത പാമ്പുകളുടെ വര്‍ഗ്ഗത്തിലാണ് പൂച്ചക്കണ്ണന്‍ പാമ്പ് അറിയപ്പെടുന്നത്.സാധാരണയായി മനുഷ്യര്‍ക്ക് പരിചിതമല്ലാത്ത ഒരിന൦ പാമ്പാണ് പൂച്ചക്കണ്ണന്‍ പാമ്പ്. വിഷവും ഫണവുമില്ലാത്ത ഇവയ്ക്ക് ഏകദേശം മൂന്നരയടി നീളമുണ്ട്. തവിട്ടുനിറത്തിലുള്ള ശരീരത്തിന് കുറുകെ കറുത്ത നിറത്തിലുള്ള വരകള്‍ കാണപ്പെടുന്നു. ഇവയുടെ ശരീരത്തിന്‍റെ അടിഭാഗം മങ്ങിയ വെള്ള നിറത്തില്‍ കറുത്ത പുള്ളികളോട്കൂടി കാണപ്പെടുന്നു.പൂച്ചക്കണ്ണന്‍ പാമ്പിന്‍റെ തല പരന്നതും ദീര്‍ഘവൃത്താകൃതിയില്‍ കുറച്ച് വലുതുമാണ്. വട്ടകണ്ണുകളില്‍ നീണ്ട കൃഷണമണികള്‍ കാണാം. നീണ്ടു കൂര്‍ത്ത വാലുള്ള പൂച്ചകണ്ണന്മാര്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഇവയുടെ കഴുത്ത് ചെറുതായി ഇടുങ്ങിയ രീതിയിലാണ് കാണപ്പെടുന്നത്.നിത്യവും വനങ്ങളില്‍ വസിച്ചുവരുന്ന ഇകൂട്ടരെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും അധികം കാണാറില്ല അതുകൊണ്ട്തന്നെ , മനുഷ്യര്‍ക്ക് ഇവയെ കാണാന്‍ വിരളം പകല്‍ സമയത്താണ് ഇവ ഇരതേടുവാനായി ഇറങ്ങുന്നത്. എല്ലായിപ്പോഴും വളരെ ഉത്സാഹപൂര്‍വ്വം കാണപ്പെടുന്ന ഒരിനം പാമ്പാണ്.പൂച്ചകണ്ണന്‍ പാമ്പ്. വിഷപ്പല്ലുകള്‍ ഉണ്ടെങ്കിലും ഇവയുടെ വിഷത്തിന് ശക്തി തീരെ കുറവാണ്. മനുഷ്യശരീരത്തില്‍ യാതൊരു വിധ പ്രതികരണവും ഉണ്ടാക്കാന്‍ ഇവയുടെ വിഷത്തിന് കഴിയില്ല മാത്രവുമല്ല പൊതുവേ വിഷദൗര്‍ലഭ്യമുള്ള പാമ്പുകളാണ് ഇവ.
ഉയരമില്ലാത്ത ചെടികളിലും മരക്കൊമ്പുകളിലും ആണ് ഇവയെ കണ്ടുവരുന്നത് , മരക്കൊമ്പുകളില്‍ നിന്നും താഴേക്ക് ചാടുവാന്‍ വരെ ഇവ ധൈര്യം കാട്ടാറുണ്ട്, പെട്ടെന്ന് പ്രകോപിതരാകുന്ന ഇക്കൂട്ടര്‍ ദേഷ്യം വരുമ്പോള്‍ തലയും ഉടലിന്‍റെ ഒരു ഭാഗവും ഉയര്‍ത്തിപ്പിടിച്ച് എതിരാളിയെ നേരിടാന്‍ ശ്രമിക്കും താരതമ്യേന അളവു കുറഞ്ഞ വിഷo ഇരയെ കൊല്ലുവാന്‍ മാത്രമാണ് ഇവ ഉപയോഗിക്കുന്നത്
പൂച്ചകണ്ണന്മാര്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്ന വര്‍ഗ്ഗക്കാരാണ്. സെപ്റ്റംബര്‍ മാസങ്ങളില്‍ പത്തോളം മുട്ടകള്‍ ഇട്ട് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാറാണു പതിവ്.