കുറുകാടന്‍ പാമ്പ്
നഗരങ്ങളില്‍ കാണപ്പെടുന്ന വിഷമില്ലാത്ത ഒരിനം പാമ്പാണ് കുറുകാടന്‍ പാമ്പ്. എണ്ണ കുരുടി , കോലി പാമ്പ്, ബ്രാഹ്മണ കുരുടി എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ഇവയ്ക്ക് ശരാശരി 6.35 സെ.മീ മുതല്‍ 16.5 സെ.മീ നീളം മാത്രമേ ഉണ്ടാകാറുള്ളൂ.മെലിഞ്ഞ ശരീരപ്രകൃതമുള്ള ഇത്തരം പാമ്പുകളെ നനവുള്ള കൃഷിയിടങ്ങളിലും മഴക്കാടുകളിലും സാധാരണയായി കണ്ടുവരുന്നു. കരിയിലകള്‍ കൂടിക്കിടക്കുന്ന വീട്ടുമുറ്റങ്ങളിലും അടുക്കളത്തോട്ടങ്ങളിലും ഇവയെ കണ്ടുവരാറുണ്ട്. മണ്ണിനടിയിലെ ചിതല്‍പ്പുറ്റുകളും, ഉറുമ്പിന്‍ക്കൂടുകളുമാണ് ഇവയുടെ ഇഷ്ട്ട താവളം മിനുസമുള്ള ഇവയുടെ തൊലിക്ക് വെള്ളി കലര്‍ന്ന ചാരനിറമാണ്. അടിഭാഗം ചാരനിറത്തിലോ ഇളം തവിട്ട് നിറത്തിലോ ആണുള്ളത്. കുറുകാടന്‍ പാമ്പുകളുടെ തലയും വാലും ഏതാണ്ട് ഒരേപോലെയാണിരിക്കുന്നത്. വാലറ്റം കൂര്‍ത്തിട്ടാണുള്ളത്. ഇവയുടെ പുറംതൊലിയില്‍ ഇരുപത് നിരകളിലായി വെള്ളി നിറത്തില്‍ ചെതുബലുകള്‍ കാണാം. തലയുടെ ഭാഗത്തെ ചെതുബലുകള്‍ ചെറുതാണ്.കുട്ടികളുടെ നിറം ഏതാണ്ട് പ്രായപൂര്‍ത്തിയായവയുടേതുപോലെതന്നെയാണ്.
വളരെ ചെറിയ കണ്ണുകളാണ് കുറുകാടന്‍ പാമ്പുകള്‍ക്കുള്ളത്. ഇവയാകട്ടെ, നേര്‍ത്ത ചെതുബലുകള്‍ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. അതിനാല്‍ ഇവയ്ക്ക് കാഴ്ചശക്തി ഇല്ലെന്നു തന്നെ പറയാം. ദൃശ്യങ്ങള്‍ രൂപീകരിക്കാന്‍ കഴിയില്ലെങ്കിലും ഇവയുടെ കണ്ണുകള്‍ക്ക് പ്രകാശകിരണങ്ങളെ ഉള്‍കൊള്ളാന്‍ കഴിയും. മണ്ണിനടിയിലെ ഈര്‍പ്പത്തിന്റെ അളവും താപവും കുറുകാടന്‍ പാമ്പുകളുടെ ജീവിതശൈലിയെ വളരെയധികം സ്വാധീനിക്കുന്നു. ഉറുമ്പിന്റേയും ചിതലിന്റെയും പ്യൂപ്പകളും ലാര്‍വകളുമാണ് ഇവയുടെ ഇഷ്ട്ടഭോജ്യം മുട്ടയിട്ടാണ് ഇകൂട്ടര്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നത്.പെണ്‍പാമ്പുകളെ മാത്രമേ കുറുകാടന്‍ പാമ്പിന്‍റെ വര്‍ഗ്ഗത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. ഒറ്റയടിക്ക് എട്ടു മുട്ടകള്‍ വരെ ഇവ ഇടാറുണ്ട്. വിഷമില്ലാത്തതിനാല്‍ ഇവ അപകടകാരികളല്ല.