EncyclopediaSnakesWild Life

പറക്കും പാമ്പുകള്‍

പാമ്പുകളുടെ വര്‍ഗ്ഗത്തില്‍പ്പെട്ട പറക്കും പാമ്പുകള്‍ , അലങ്കാര പാമ്പ്‌, നാഗത്താന്‍ പാമ്പ്‌ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇവയുടെ ശരീരസൗന്ദര്യത്തിന്‍റെ പ്രത്യേകത തന്നെയാണ് ഇവയെ ഈ പേരുകളില്‍ അറിയപ്പെടുവാനുള്ള കാരണവും.തീരെ വിഷമില്ലാത്തതും വളരെ സാധു പ്രകൃതക്കാരുമാണ് പറക്കും പാമ്പുകള്‍.കേരളത്തില്‍ കണ്ടുവരുന്ന പാമ്പുകളുടെ വര്‍ഗ്ഗത്തില്‍ ഏറ്റവും സൗന്ദര്യമുള്ള പാമ്പ്‌ ഇവയാണെന്ന് വേണമെങ്കില്‍ പറയാം.എത്ര പേടിയുള്ള വ്യക്തിയാണെങ്കില്‍ പോലും പറക്കും പാമ്പിനെ കണ്ടാല്‍ ഒന്ന് നോക്കി നിന്ന് പോകും.എന്നാല്‍ ഇവയെ നമ്മുടെ നാട്ടില്‍ കാണുവാന്‍ അല്പം പ്രയാസമാണ് കാരണം ഇത്തരം പാമ്പുകള്‍ സാധാരണയായി കണ്ടുവരാറുള്ളത് നിത്യഹരിത വനങ്ങളിലാണ് നാട്ടിന്‍പ്രദേശത്തേക്കുള്ള ഇവയുടെ സഞ്ചാരം തീരെ ഇല്ല എന്നു തന്നെ പറയാം. പാമ്പുവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ പോലും പറക്കും പാമ്പുകള്‍ വളരെ അപൂര്‍വ്വമായ ഒരു കാഴ്ചയാണ്. ഇവയുടെ സൗന്ദര്യത്തിന് ആക്കം കൂട്ടുന്നത്. നീണ്ടു മെലിഞ്ഞ കറുത്ത ഇവയുടെ ശരീരം ചുവപ്പ്, മഞ്ഞ, തവിട്ട്, തുടങ്ങിയ വ്യത്യസ്ത നിറങ്ങളില്‍ ധാരാളം വരകളും പൊട്ടുകളും കൊണ്ട് അലങ്കരിച്ചിട്ടുള്ളതാകുന്നു. നീളം ഏകദേശം ഒരു മീറ്റര്‍ വരും, ഇവയുടെ മുതുകിലുള്ള വരകള്‍ക്കിടയിലൂടെ പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന രീതിയിലുള്ള ചിത്രപ്പണികള്‍ കാണാറുണ്ട്. സാധാരണയായി ഇവ ജീവിതകാലം മുഴുവന്‍ മരങ്ങളില്‍ തന്നെയാണ് വസിക്കാറുള്ളത്. അതിനാല്‍ ഇവയുടെ ഇരകളും മരങ്ങളില്‍ എത്തിച്ചേരാറുള്ള ചെറുപക്ഷികള്‍, പ്രാണികള്‍, പല്ലികള്‍, മുതലായവയാണ്. തീരെ വിഷമില്ലാത്ത ഈ പാമ്പുകള്‍ മനുഷ്യര്‍ക്ക് കാണാന്‍ നിര്‍വ്വാഹമില്ലാത്തതും, നിരുപദ്രകാരികളാണ്.

    പറക്കും പാമ്പുകള്‍ സാധാരണയായി മുട്ടയിട്ട് കുഞ്ഞുങ്ങളെ ജനിപ്പിക്കുകയാണ് ചെയ്യുന്നത്. മെയ്, ജൂണ്‍ മാസങ്ങളില്‍ ഏകദേശം 6 മുതല്‍ 12 വരെ മുട്ടകളാണ് ഇടുന്നത്.