EncyclopediaSnakesWild Life

വില്ലുന്നി

പാമ്പുകളുടെ വര്‍ഗ്ഗത്തില്‍പ്പെട്ട വില്ലുന്നി നമ്മുടെ മനസ്സുകളിലുള്ള അന്ധവിശ്വാസങ്ങളുടെ ചുരുളഴിക്കുന്ന ഒരിനം പാമ്പാണ് എന്നു വേണമെങ്കില്‍ പറയാം.കാരണം കൊമ്പേരി മൂര്‍ഖന്‍ എന്ന പാമ്പിന്‍റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഭയം കടന്നുകൂടും പക്ഷേ ഈ പാവം വില്ലുന്നി പാമ്പിനെയാണ് കൊമ്പേരിമൂര്‍ഖന്‍ , മരംകയറി പാമ്പ്‌, കൊമ്പേറി പാമ്പ്‌ എന്നീ പേരുകള്‍ അറിയപ്പെടുന്നത്.

  അധിക സമയവും മരങ്ങളില്‍ വസിക്കുന്ന ഇക്കൂട്ടര്‍ക്ക്, ഒരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേക്ക് പെട്ടെന്ന് ചാടുവാനുള്ള കഴിവുമുണ്ട്, നീണ്ട ശരീരത്തോട് കൂടിയ ഇവയ്ക്ക് വലിയ കണ്ണുകളും പരന്ന തലയുമാണ് ഉള്ളത്.ശരീരത്തിന്‍റെ അടിഭാഗം വെള്ളനിറത്തില്‍ കറുത്ത കുത്തുകളോടുകൂടി കാണപെടുന്നു.ഇവയ്ക്ക് ഏകദേശം ഒന്നര മീറ്റര്‍ നീളം കണ്ടുവരുന്നു.

    വിരളമായി മാത്ര൦ ഭൂമിയിലൂടെ സഞ്ചരിക്കുന്ന വില്ലുന്നികള്‍ പകല്‍ സമയത്താണ് ഇരതേടാനായി ഇറങ്ങുന്നത്.മരച്ചില്ലകളില്‍ പതുങ്ങിയിരുന്നാണ് ഇവ സാധാരണയായി ഇരയെ പിടിക്കാറുള്ളത് .പിടിക്കപ്പെടുന്ന ഇരയെ വായില്‍ കടിച്ചുപിടിച്ച് വച്ചു ഇര ചത്തു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് ഇവ ഇരയെ വിഴുങ്ങുന്നത്. വില്ലുന്നി പാമ്പുകളുടെ കടി മനുഷ്യശരീരത്തില്‍ ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടാക്കില്ല.

   വില്ലുന്നി പാമ്പുകള്‍ ഏപ്രില്‍ മാസങ്ങളില്‍ മരപ്പൊത്തുകളില്‍ മുട്ടയിടുകയുo, ഏകദേശം രണ്ട് മാസത്തെ കാലയളവില്‍ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു.ഒരു സമയത്ത് സാധാരണയായി 6 മുതല്‍ 8 മുട്ടകള്‍ വരെ ഇടാറുണ്ട്.

  വളരെ സാധു പ്രകൃതക്കാരായ ഇവര്‍ ഒരിക്കലും മനുഷ്യന് ഭീഷണിയായിത്തീരുന്നില്ല. സാധുക്കളായ ഈ പാമ്പുകളെ അവ അറിയപ്പെടുന്ന പേരുകളുടെ ഭീകരതയിലൂടെയാണ് മനുഷ്യന്‍ ഭയപ്പെടുന്നത്.