ചുമന്ന മണ്ണൂലി പാമ്പ്
കാഴ്ചയില്‍ പൊതുവെ ചുവപ്പ് നിറത്തില്‍ മാത്രം കണ്ടുവരുന്ന ഇവയുടെ ശരീരത്തില്‍ സാധാരണ മണ്ണൂലി പാമ്പുകള്‍ക്ക് പോലെയുള്ള ചിത്രപ്പണികള്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല.ഇവയുടെ തലയും വാലും കാഴ്ചയില്‍ ഏകദേശം ഒരുപോലെ ഇരിക്കുന്നു.അതിനാല്‍ ഇവയെ ചില സ്ഥലങ്ങളില്‍ ഇരുതലമണ്ണലിയാന്‍ എന്ന പേരിലും അറിയപ്പെടാറുണ്ട്. ഇവയ്ക്ക് ഏകദേശം ഒരുപോലെ ഇരിക്കുന്നു. അതിനാല്‍ ഇവയെ ചില സ്ഥലങ്ങളില്‍ ഇരുതലമണ്ണലിയാന്‍ എന്ന പേരിലും അറിയപ്പെടാറുണ്ട്. ഇവയ്ക്ക് ഏകദേശം 3 1/2 അടിനീളവും നല്ല വണ്ണവും ഉണ്ടാകും. ഇവയുടെ ശരീരത്തിന്‍റെ അടിഭാഗം ഏകദേശം മഞ്ഞനിറത്തിലാണ് കാണപ്പെടുന്നത്. സാധാരണ മണ്ണൂലികളെപ്പോലെ ഇവയുടെ ശരീരത്തിന് തിളക്കമുണ്ടാവുകയില്ല. ഇവയുടെ വാല്‍ നല്ല വണ്ണവും അതേ സമയം നീളം കുറഞ്ഞതും വണ്ണമുള്ളതുമായിരിക്കും.
വളരെ സാവധാനം ഇകൂട്ടര്‍ യാതൊരു പ്രകോപനവും ഇല്ലാതെ ചാടി കടിക്കുന്ന സ്വഭാവo കാണിക്കാറുണ്ട്. ഇവയുടെ കടിയേറ്റാല്‍ കടവായില്‍ നിന്നും രക്തം വരും.എന്നാല്‍ വിഷമില്ലാത്ത ഇവയ്ക്ക് മനുഷ്യരുടെ ശരീരത്തില്‍ യാതൊരു പ്രതികരണവും ഉണ്ടാക്കാന്‍ സാധിക്കുന്നില്ല.പൊതുവേ പേടിത്തൊണ്ടന്‍മാരായ ഇക്കൂട്ടര്‍ ആരെങ്കിലും സമീപത്തുണ്ടെന്നറിഞ്ഞാല്‍ ശരീരം ചുരുട്ടി വെച്ച് അതിനു മുകളില്‍ തലയും വച്ച് അനങ്ങാതെ കിടക്കുകയാണ് പതിവ്.എല്ലാ കാലാവസ്ഥയിലും ജീവിച്ചുവരുന്ന ഈ പാമ്പുകള്‍ പൊതുവെ രാത്രിയും പകലും സഞ്ചരിക്കാറുള്ളവയാണ്.ഇവയ്ക്ക് കൂടുതല്‍ പ്രിയം മണല്‍പ്രദേശമാണെങ്കിലും കൃഷിയിടങ്ങളിലും ഇവയെ കണ്ടുവരാറുണ്ട്, എലി, ചുണ്ടെലി, ചെറുപക്ഷികള്‍, തുടങ്ങിയവയാണ് ഇവയുടെ ഇഷ്ടാഹാരം.തീരെ വിഷമില്ലാത്ത ഈക്കൂട്ടര്‍ ഇരയുടെ മേല്‍ ചാടിവീണ് ഇരയെ വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നതിനുശേഷമാണ് ഭക്ഷിക്കാറുള്ളത്.ചുവന്ന മണ്ണൂലി പാമ്പുകള്‍ ഉല്‍പാദിപ്പിക്കുന്ന മുട്ടകള്‍ അര്‍ദ്ധവളര്‍ച്ചയെത്തിയതിനുശേഷം അവയെ ശരീരത്തിന്‍റെ മറ്റൊരു അറയില്‍ കൊണ്ടു വന്നു വച്ച് പൂര്‍ണ്ണ വളര്‍ച്ച എത്തിക്കുകയും അതിനുശേഷം കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുന്നത്.ഇംഗ്ലീഷില്‍ ഇവയെ Red sand Bao എന്ന പേരില്‍ അറിയപ്പെടുന്നു.