കാട്ടു പാമ്പ്
ഇംഗ്ലീഷില്‍ Trinket Snake എന്നു അറിയപ്പെടുന്ന പാമ്പാണ് കാട്ടു പാമ്പുകള്‍.ഫണം ഇല്ലാത്തതും , വിഷം ഇല്ലാത്തതുമായ വര്‍ഗ്ഗത്തില്‍ കണ്ടുവരുന്നവയാണ് ഇക്കൂട്ടര്‍. ഏകദേശം നാലടി നീളത്തില്‍ കണ്ടുവരുന്ന ഇവയുടെ ശരീരത്തിന്‍റെ മുതുകുഭാഗം തവിട്ടുനിറത്തിലോ കറുപ്പ്നിറത്തിലോ ആയിരിക്കും.ഇവയുടെ ശരീരത്തിന്‍റെ അടിഭാഗവും,ചുണ്ടുകളും ചെറിയ വെള്ളനിറത്തിലാണ് കണ്ടുവരുന്നത്.ഇത് മോതിരവളയന്മാര്‍ക്ക് മറ്റു പാമ്പുകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു വ്യത്യാസമാണ്.ശരീരത്തിന്‍റെ തല മുതല്‍ മദ്ധ്യഭാഗം വരെ വെളുത്ത പുള്ളികളോടുകൂടിയ കുറുകനെയുള്ള വരകള്‍ കണ്ടുവരുന്നു.പെട്ടെന്ന് നോക്കുമ്പോള്‍ ഒരു ചങ്ങലപോലെ നമുക്ക് തോന്നാവുന്നതാണ്.ഇവയുടെ വാല് നീളം കൂടിയതും വാലിന്‍റെ അറ്റം കൂര്‍ത്തതും കാണപ്പെടുന്നു.പകല്‍ സഞ്ചാരികളായ കാട്ടു പാമ്പുകള്‍ കൂടുതലും കാണപ്പെടുന്നത് കാട്ടിലും കൃഷിസ്ഥലങ്ങളിലുമാണ്.
ഇവയുടെ പ്രധാന ആഹാരം എലികള്‍, പല്ലികള്‍, തുടങ്ങിയവയാണെങ്കിലും ചിലപ്പോള്‍ മറ്റ് പാമ്പുകളുടെ കുട്ടികളെയും ഭക്ഷിക്കാറുണ്ട്.വിഷമില്ലാത്ത ഇവ ഇരട്ടകളെ പിടിച്ച് കെട്ടിവിരിഞ്ഞു കൊന്നതിനുശേഷമാണ് വിഴുങ്ങുന്നത്.ശത്രുക്കളെ കാണുന്ന പക്ഷം ഇക്കൂട്ടര്‍ ധൈര്യസമേതം നേരിടുന്നതിനായി തല ഉയര്‍ത്തിപ്പിടിച്ച് ആക്രമണ സ്വഭാവത്തോടുകൂടി നില്‍ക്കുകയാണ് പതിവ്.എന്നാല്‍ പെട്ടെന്ന് തന്നെ ഇവ അടുത്ത മരത്തിന്‍റെ ചില്ലകളിലേയ്ക്ക് ഓടി രക്ഷപ്പെടാറും ഉണ്ട്.വളരെ പെട്ടെന്ന് മരങ്ങളിലേയ്ക്ക് സഞ്ചരിക്കാനുള്ള ഇവയുടെ കഴിവ് എടുത്തുപറയേണ്ടതാണ്.കാട്ടു പാമ്പുകള്‍ മിക്കപ്പോഴും മരങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ഒരു ഇനം പാമ്പാണ്.
മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് എടുക്കുന്ന വര്‍ഗ്ഗത്തില്‍പ്പെട്ടവയാണ് കാട്ടുപാമ്പുകള്‍ ജൂണ്‍ മാസങ്ങളിലാണ് സാധരണയായി ഇവയുടെ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നത്.മനുഷ്യവാസം ഉള്ള സ്ഥലങ്ങളില്‍ സാധാരണയായി ഇവയെ കണ്ടുവരാത്തതും,ഇവയ്ക്ക് വിഷം ഇല്ലാത്തതുകൊണ്ടും കാട്ടുപാമ്പുകള്‍ മനുഷ്യര്‍ക്ക് തീരെ ഭീഷണിയല്ല എന്നുതന്നെ പറയാം.