തേളിയന്‍ പാമ്പ്
തേളിയന്‍ പാമ്പുകളെ സാധാരണയായി പുല്ലുരുവി പാമ്പുകള്‍ എന്നപേരിലും അറിയപ്പെടാറുണ്ട്. ഇവ നീര്‍ക്കോലികളുടെ വംശത്തില്പ്പെട്ടവയാണെങ്കില്പ്പോലും നീര്‍ക്കോലികളെപ്പോലെ ഇവയുടെ വാസം വെള്ളത്തിലല്ല.ഇവ സാധാരണയായി പുല്പ്രദേശങ്ങളിലാണ് വസിച്ചുവരുന്നത്. ശരീരത്തിന്റെ നീളത്തിന്റെ മൂന്നിലൊരു അംശം മാത്രമേ വാലുകള്ക്കുണ്ടാവു.മഴക്കാലങ്ങളിലാണ് സാധാരണയായി’ ഇവയെ കണ്ടുവരാറുള്ളത്.ഇവയുടെ പ്രധാന ഭക്ഷണം പുല്ത്തകിടികളില് കണ്ടുവരുന്ന തവളകള്‍, പ്രാണികള്‍, ജീവികള്‍, എന്നിവയാണ്.ഒരു തള്ളവിരലിന്റെ വണ്ണവും 2 അടി നീളത്തിലുമാണ് സാധാരണയായി ഇവയെ കണ്ടുവരാറുള്ളത്.ഇവയുടെ ശരീരം ഇടനീളം മങ്ങിയ കറുപ്പ്നിറവും മുതുകില്‍ വരകളും ചിത്രപ്പണികളോടുകൂടിയതുമാണ്.ശരീരത്തിന്റെ അടിഭാഗo മങ്ങിയ വെള്ളനിറത്തിലും,ശരീരത്തിന്റെ ഇരുവശങ്ങളില്‍ മഞ്ഞനിറത്തിലുള്ള വരകളും ദ്രിശ്യമാണ്.ശത്രുക്കളെ കണ്ടുകഴിയുമ്പോള്‍ സ്വയരക്ഷയ്ക്കായി ഇവ പെട്ടെന്ന് ഓടി ഇലകള്‍ക്കിടയിലോ ചെടികളുടെ ശിഖരങ്ങളിലോ പതുങ്ങി കിടക്കുകയാണ് പതിവ്.വിഷം കുത്തിവച്ച് ഇരയെ കൊല്ലുവാനുള്ള ശക്തിതീരെയില്ലാതെ ഇക്കൂട്ടര്‍ ഇരയെ ഓടിച്ചു പിടിക്കുകയും ഇര ചാകുന്നത് വരെ വായില്‍ കടിച്ചുപിടിക്കുകയും ചെയ്യുന്നു.ഇര ചത്തു എന്നു ഉറപ്പുവന്നതിനുശേഷമാണ് ഇവ ഇരയെ ഭക്ഷിക്കുന്നത്.മെയ്-അഗസ്റ്റ് വരെയുള്ള കാലങ്ങളില്‍ മുട്ടയിടുന്ന തേളിയന്‍ പാമ്പുകളുടെ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുവാനായി ഏകദേശം 1 മാസം കാലയളവ് എടുക്കാറുണ്ട്.തീരെ വിഷമില്ലാത്ത സാധു പ്രകൃതക്കാരായ ഈ കൂട്ടര് ഒരിക്കല്‍പ്പോലും മനുഷ്യരാശിക്ക് ഭീഷണിയായി തീരുന്നില്ല.