EncyclopediaSnakesWild Life

മൂവരയന്‍ ചുരുട്ട

ചുരുട്ടകളുടെ വര്‍ഗ്ഗത്തില്‍പ്പെട്ട മൂവരയന്‍ ചുരുട്ടകള്‍ക്ക് കാഴ്ചയ്ക്ക് വളരെ മനോഹരമായി കണ്ടുവരുന്ന ഒരു ചെറിയ ഇനം പാമ്പാണ് .ശരീരത്തിലുടനീളം വെളുപ്പും, തവിട്ടും, കറുപ്പും നിറമായി കലര്‍ന്ന് കാണപ്പെടുന്നു.ഒരു വിരലിന്‍റെ വണ്ണത്തിലും ഒരടിനീളത്തിലുമാണ് സാധാരണയായി ഇവയെ കണ്ടുവരാറുള്ളത്.ഇവയുടെ ശീരത്തില്‍ കാണപ്പെടുന്ന കറുത്ത അടയാളങ്ങള്‍ ഉടലിന്റെ മധ്യഭാഗം വരെ നല്ലതുപോലെ തെളിഞ്ഞു കാണാന്‍ കഴിയും.അതിനുശേഷം വാലറ്റംവരെ ചെറുപുള്ളികളായി കണ്ടുവരുന്നു.ശരീരത്തിന്‍റെ അടിഭാഗം വെള്ളനിറമായിരിക്കും.നീണ്ടുരുണ്ട ഇവയുടെ തലയില്‍ ഇംഗ്ലീഷിലെ ഡ എന്ന അക്ഷരം അടയാളത്തില്‍ മൂന്നായി കണ്ടുവരുന്നു.അതുകൊണ്ടാവാം ഇവയെ മൂവരയന്‍ ചുരുട്ട എന്നു വിളിക്കപ്പെടുന്നത്.നീളം പൊതുവേ കുറവായി കാണപ്പെടുന്ന ഈ പാമ്പുകളുടെ തലയും കഴുത്തും ഉടലും ഏകദേശം ഒരുപോലെയായിരിക്കും.മൂവരയന്‍ ചുരുട്ട ഫണവും വിഷവും ഇല്ലാത്ത പാമ്പുകളുടെ വര്‍ഗ്ഗത്തില്‍പ്പെട്ടവയാണ്.അതുകൊണ്ട് തന്നെ പരമസാധ്യമായ വിഷമില്ലാത്ത ഈ പാമ്പുകളെ പോക്കറ്റിലിട്ടു നടക്കുന്ന ആള്‍ക്കാരുമുണ്ട്.ചെറുജീവികളാണ് ഇവയുടെ ഇരയായി തീരുന്നത്.സാധാരണയായി പാമ്പുകള്‍ ആണും പെണ്ണും വര്‍ഗ്ഗം വേര്‍തിരിഞ്ഞ് ആണ് താമസിക്കുന്നത് എങ്കിലും മൂവരയന്‍ ചുരുട്ടകള്‍ ആണും പെണ്ണും ചേര്‍ന്ന് ഒരുമിച്ചാണ് കാണപ്പെടുന്നത്.ഏപ്രില്‍ മാസങ്ങളില്‍ ഇവയെ കുട്ടികളോടുകൂടി കണ്ടുവരാറുണ്ട്.ഒരു സമയത്ത് നാലോ അഞ്ചോ മുട്ടകള്‍ മാത്രമാണ് ഇവ ഇടാറുള്ളത്.മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്ന വര്‍ഗ്ഗത്തില്‍പ്പെട്ടവയാണ് മൂവരയന്‍ ചുരുട്ടകള്‍. വിഷാംശം തീരെയില്ലാത്ത മൂവരയന്‍ ചുരുട്ടകളുടെ കടി മനുഷ്യശരീരത്തില്‍ യാതൊരുവിധ പ്രതികരണവും ഉണ്ടാക്കുവാനായി കഴിയുന്നില്ല എന്നതാണ് സത്യം.