എഴുത്താണി മൂര്‍ഖന്‍
മെലിഞ്ഞ പവിഴപ്പാമ്പ് എന്ന പേരില്‍ അറിയപ്പെടുന്ന എഴുത്താണി മൂര്‍ഖന്‍ പാമ്പുകളെ പവിഴപാമ്പ് എന്ന പേരിലും അറിയപ്പെടുന്നു.ഇവ കേരളത്തില്‍ മലബാര്‍,ആനമല എന്നീ സ്ഥലങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്.ഇവയ്ക്ക് സാധാരണയായി 2 അടി നീളം വരെ ഉണ്ടാകാറുണ്ട്.മിനുസമുള്ള ബ്രൌണ്‍ നിറത്തില്‍ കാണപ്പെടുന്ന ഇവയുടെ ശരീരത്തില്‍ ഉടനീളം കറുത്ത കുത്തുകള്‍ കാണപ്പെടുന്നു.കഴുത്തും തലയും തമ്മില്‍ വലിയ അകലമില്ലാത്ത ഇവയുടെ തല ഉരുണ്ടതാണ്.കറുത്ത നിറത്തില്‍ കാണപ്പെടുന്ന ഇവയുടെ കഴുത്തില്‍ വെള്ളനിറത്തില്‍ കോളര്‍പോലെ കാണുവാന്‍ കഴിയും.ഇവയുടെ കണ്ണിനു’ പിറകിലായി രണ്ട് വെള്ള അടയാളങ്ങള്‍ കാണപ്പെടുന്നു.കണ്ണുകള്‍ പൂര്‍ണ്ണമായും കറുത്ത നിറത്തിലും കീഴ് താടിക്ക് താഴെയായി ചില വെള്ള അടയാളവും കാണപ്പെടുന്നു.ചെറിയ ഉരുണ്ട വാലാണ് ഇവയ്ക്ക് ഉള്ളത്.വാലിന്റെ അടിഭാഗം മങ്ങിയ വെള്ളനിറത്തില്‍ കറുത്ത അടയാളങ്ങളോട്കൂടി കാണപ്പെടുന്നു.ഇവ അധികമായും രാത്രി കാലങ്ങളിലാണ് സഞ്ചരിക്കാറുള്ളത്.പൊതുവില്‍ ശാന്തസ്വഭാവക്കാരായ ഏഴുത്താണി മൂര്‍ഖന്മാര്‍ കാട്ടിലുള്ള ചെറുജീവികളെയുo ചില സാഹചര്യങ്ങളില്‍ ചെറു പാമ്പുകളെയും ഭക്ഷിക്കാറുണ്ട്.വിഷപ്പാമ്പുകളുടെ വര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ട എഴുത്താണി മൂര്‍ഖന്മാരുടെ കടിയേറ്റ സംഭവങ്ങള്‍ കുറവാണ്.
ഇവ ജനുവരി മാസങ്ങളിലാണ് ഇണ ചേരുന്നത്.ഏപ്രില്‍,മാര്‍ച്ച് മാസങ്ങളില്‍ മുട്ടയിടാന്‍ ആരംഭിക്കുന്നു.ഒരേ സമയം 15 മുതല്‍ 30 വരെ മുട്ടകള്‍ ഇടാറുണ്ട്.രണ്ടു മാസം അടയിരുന്നാണ് മുട്ട വിരിയിക്കുന്നത്.ഇവയുടെ വിഷം വളരെ ശക്തിയേറിയതും മനുഷ്യശരീരത്തിലൂടെ നാഡീവ്യൂഹത്തെ ബാധിക്കുന്നതുമാണ്.ഇതിലൂടെ നമ്മുടെ ഞരമ്പുകളെ തളര്‍ത്തുകയും രക്തം കട്ടപിടിയ്ക്കുകയും ചെയ്യുന്നു.ആയതിനാല്‍ ഇവയുടെ വിഷമേറ്റയാളെ ഉടനടി ചികിത്സക്ക് വിധേയനാക്കിയില്ലെങ്കില്‍ മരണം തന്നെ സംഭവിക്കുന്നു.ഇന്ന് ഇവയുടെ വിഷത്തിന് പ്രതിമരുന്ന് ലഭ്യമാണ്.