EncyclopediaSnakesWild Life

മലമ്പാമ്പ്

മലമ്പാമ്പുകളെ രണ്ടുജാതികളായിട്ടാണ് വേര്‍തിരിച്ചിരിക്കുന്നത്.ഇതില്‍ ഒന്ന് indian python അഥവാ Rural python എന്നും രണ്ടാമതായി Riticulatus python എന്നുമായിട്ടാണ്. ഈ രണ്ട് ജാതിക്കാരും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ നീളത്തിലും തൂക്കത്തിലുമാകുന്നു.നമ്മുടെ ഭാരതത്തില്‍ കണ്ടുവരുന്ന മലമ്പാമ്പുകളെ പൊതുവേ ചെറുതാണ്.ഇവയ്ക്ക് ഏകദേശം 20 അടിയോളം നീളവും 100 കിലോഗ്രാമോളം തൂക്കം വരുമ്പോള്‍ Riticulatus python മലമ്പാമ്പുകള്‍ക്ക് ഏകദേശം 28 അടി നീളവും 120 കിലോഗ്രാം തൂക്കത്തിലും കണ്ടുവരാറുണ്ട്.മലമ്പാമ്പുകളുടെ ശരീരം പൊതുവേ കറുപ്പ് നിറത്തില്‍ ചിത്രപ്പണികളോട് കൂടിയവയാണ്.ഇവയുടെ അടിഭാഗം മങ്ങിയ വെള്ളനിറത്തോട് കൂടിയതുമായിരിക്കും. ശരീരത്തിലുടനീളം മഞ്ഞനിറത്തിലുള്ള കളങ്ങളും കണ്ടുവരുന്നു.പാമ്പുകളുടെ വര്‍ഗ്ഗത്തില്‍ ഏറ്റവും എളുപ്പത്തില്‍ തിരിച്ചറിയുവാന്‍ കഴിയുന്നത് മലമ്പാമ്പുകളെത്തന്നെയാണ്.ഇതിനു കാരണം ഇവയുടെ ശരീരത്തിന്‍റെ വലുപ്പകൂടതല്‍ കൊണ്ടുതന്നെയാണ്.ഇവയെ പെരുമ്പാമ്പ്‌ എന്ന പേരിലും അറിയപ്പെടുന്നു.ഇവയുടെ നെറ്റിയില്‍ കാണപ്പെടുന്ന വ്യത്യസ്ത അടയാളങ്ങള്‍ കാഴ്ചക്ക് വളരെ മനോഹരമായിട്ടുള്ളതാണ്.വലിയ തലയും കുറുകിയ വാലും ഇവയുടെ പ്രത്യേകതയാണ്.പൊതുവേ ശാന്തപ്രകൃതരായ മലമ്പാമ്പുകള്‍ക്ക് എതിരാളികള്‍ ഇല്ല എന്നുതന്നെ പറയാം.ആനകള്‍പോലും ഇവയെ കണ്ടാല്‍ മാറിനടന്നുപോകും എന്നു പറയയപ്പെടുന്നുണ്ട്.അതിനുകാരണം ഇവയുടെ ഭാരിച്ച നീണ്ട ശരീരമാണ്.വിഷാംശം തീരെയില്ലാത്ത മലമ്പാമ്പുകള്‍ തനിക്കു കീഴടക്കാന്‍ കഴിയുന്ന ഏതൊരു ജീവിയേയും ഇരയായി ഭക്ഷിക്കാറുണ്ട് വലിയ ഇരകളെ വിഴുങ്ങിയ ശേഷം ഒരു മരത്തില്‍ സ്വയം മുറുകി വരിഞ്ഞു തവിടുപൊടിയാക്കുന്നതാണ് ഈ കൂട്ടരുടെ സ്വഭാവം.വളരെ സാവധാനത്തില്‍ മാത്രമാണ് മലമ്പാമ്പുകള്‍ സഞ്ചരിക്കാറുള്ളത്.സര്‍വ്വസാധാരണയായി മലമ്പാമ്പുകള്‍ വനങ്ങളില്‍ കണ്ടുവരുന്നവയാണെങ്കില്‍പ്പോലും ചിലപ്പോള്‍ ഗ്രാമപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും ഇവയെ കണ്ടുവരാറുണ്ട്.വെള്ളത്തിനടിയില്‍ ശ്വാസംപിടിച്ച് മുങ്ങിക്കിടക്കുവാനും ഉള്ള ഇവയുടെ കഴിവ് എടുത്തുപറയേണ്ട ഒന്നാണ്.അതുപോലെതന്നെ മറ്റു പാമ്പുകളില്‍ നിന്നും വ്യത്യസ്തമായി പറയേണ്ട ഒരു കാര്യം എന്നത് ചത്ത് കിടക്കുന്ന ജീവികളേയും ഇവ ഭക്ഷിക്കാറുണ്ട്.ഡിസംബര്‍-ജനുവരി മാസങ്ങളിലാണ് ഇവ ഇണചേരുന്നത്.ഓരോ സമയം നൂറോളം മുട്ടകള്‍ ഇടുകയും പെണ്‍പാമ്പുകള്‍ മുട്ടകള്‍ക്ക് അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുകയുമാണ് ചെയ്യാറുള്ളത്.ഈ പ്രക്രിയയ്ക്ക് ഏകദേശം രണ്ട് മാസം കാലയളവ് വേണ്ടി വരും.ശാസ്ത്രഞ്ജന്മാരുടെ കണക്കുകള്‍ അനുസരിച്ച് മലമ്പാമ്പുകള്‍ക്ക് ഏകദേശം 20 വര്‍ഷത്തെ ആയുസ്സാണ് ഉള്ളത്.