മഞ്ഞ നീര്‍ക്കോലികള്‍
നീര്‍ക്കോലികള്‍ തന്നെ പല ജാതിയിലായി കണ്ടുവരുന്നു.സാധാരണയായി നീര്‍ക്കോലി എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സുകളില്‍ ഓടി എത്തുന്ന ചിത്രം വെള്ളത്തില്‍ ഇഴഞ്ഞു നടക്കുന്ന നീര്‍ക്കോലികളില്‍ നിന്നും മഞ്ഞനീര്‍ക്കോലികളുടെ പ്രത്യേകതകള്‍ എന്താണെന്ന് നോക്കാം.
മഞ്ഞ നീര്‍ക്കോലികളുടെ നീളം മൂന്നു അടി മാത്രമേ ഉണ്ടാകൂ.ഇവയുടെ ശരീരത്തിന്‍റെ അടിഭാഗം മഞ്ഞനിറത്തിലായിരിക്കും.ഈ മഞ്ഞ നിറo ശരീരത്തിന്‍റെ പാര്‍ശ്വഭാഗത്തേക്ക് കയറി നില്‍ക്കുന്നതിനാല്‍ വശത്തു നിന്നും നോക്കുമ്പോള്‍ ശരീരത്തിന്‍റെ തലമുതല്‍ വാലറ്റം വരെ ഒരു മഞ്ഞക്കരപോലെ കാണാവുന്നതാണ്.എന്നാല്‍ സാധാരണ നീര്‍ക്കോലികളുടെ ശരീരത്തിന്‍റെ അടിഭാഗം വെള്ള നിറത്തിലായിരിക്കും.സാധാരണ നീര്‍ക്കോലികള്‍ ഒന്നില്‍ കൂടുതല്‍ എണ്ണത്തോടുകൂടിയാണ് ഇരതേടുമ്പോള്‍ ഇറങ്ങുന്നത്.എന്നാല്‍ മഞ്ഞ നീര്‍ക്കോലികള്‍ ഒറ്റയ്ക്കാണ് ഇരതേടുവാന്‍ ഇറങ്ങുന്നത്.ഇവയുടെ ശരീരം വഴുവഴുത്തതായിരിക്കില്ല.ഒരു തരം പരുത്ത തോലോടുകൂടിയാണ് കണ്ടുവരുന്നത്.ഇവയുടെ ചുണ്ടുകള്‍ മഞ്ഞ നിറത്തിലായിരിക്കും.വാലുകള്‍ സാധാരണ നീളം കൂടുതലായിരിക്കും.മറ്റു നീര്‍ക്കൊലികളെപ്പോലെ ഇവയ്ക്കും വിഷശക്തി ഇല്ലാത്തവയാണ്.അടുത്തുവരുന്ന കൊച്ചു ജീവികളെ ചാടിപ്പിടിച്ച് ഭക്ഷിക്കുകയാണ് പതിവ്.തവളകള്‍, ചെറുമത്സ്യങ്ങള്‍, ഞണ്ടുകള്‍, എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.ഇവ സാധാരണയായി പകല്‍ സമയത്താണ് ഇര തേടുന്നതിനായി ഇറങ്ങുന്നത്.മഞ്ഞ നീര്‍ക്കോലികളും മുട്ടയിട്ടാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്.ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ് ഇവ മുട്ടയിടാറുള്ളത്.ഒരേ സമയം മുപ്പതോളം മുട്ടകള്‍ ഇടാറുണ്ട്.മഞ്ഞ നീര്‍ക്കോലികളുടെ കടി മനുഷ്യശരീരത്തില്‍ യാതൊരുവിധ പ്രതികരണവും ഉണ്ടാക്കുവാനായി കഴിയുന്നില്ല.അതുകൊണ്ട് തന്നെ ഇവയെയും ഭയപ്പെടേണ്ടാതായിട്ടില്ല.എങ്കില്‍പോലും നീര്‍ക്കോലി കടിച്ചാല്‍ അത്താഴം മുടങ്ങും എന്ന നമ്മുടെ പരമ്പരാഗതമായ പഴഞ്ചൊല്ല് ഇക്കൂട്ടരിലും നിലനില്‍ക്കുന്നു എന്നതാണ് സത്യം.