EncyclopediaSnakesWild Life

പച്ച നീര്‍ക്കോലി

നീര്‍ക്കോലികളുടെ വര്‍ഗ്ഗത്തില്‍പ്പെട്ടുവരുന്ന ഒരു ഇനം പാമ്പാണ് പച്ചനീര്‍ക്കോലികള്‍. ഇവയെ ഇംഗ്ലീഷിലെ Green Keel back എന്നാണ് അറിയപ്പെടുന്നത്.ഇവയ്ക്ക് മറ്റുള്ള നീര്‍ക്കോലികളെപ്പോലെ ഫണം ഇല്ലാത്തവയാകുന്നു.എന്നാല്‍ നീളത്തിന്റെ കാര്യത്തില്‍ മറ്റുനീര്‍ക്കോലികളില്‍ നിന്നും അധികനീളം ഉള്ളവായിട്ടാണ് കാണപ്പെടുന്നത്.കാഴ്ച്ചയില്‍ പച്ചിലപാമ്പുകളില്‍ സാമ്യം തോന്നിക്കുന്ന പച്ചനീര്‍ക്കോലികളെ തിരിച്ചറിയുന്നത് ഇവയുടെ വട്ടത്തിലുള്ള കൃഷ്ണമണികളിലൂടെയാണ്.മാത്രവുമല്ല കണ്ണുകളുടെ വലുപ്പം താരതമ്യേന കൂടുതലും വാലിന്റെ നീളം കുറവായിരിക്കും.തല നീണ്ടിരിക്കുന്നുന്നെങ്കിലും വായ്ഭാഗം പച്ചില പാമ്പിന്റേതുപോലെ കൂര്‍ത്തതായിരിക്കും.ഇവ പൊതുവേ പകല്‍സമയത്ത് സഞ്ചരിക്കാറുള്ളവയാണ്.കുളങ്ങള്‍, തോടുകള്‍, മഴപെയ്ത് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് പച്ചനീര്‍ക്കോലികളെ സാധാരണയായി കണ്ടുവരുന്നത്. തോട്ടുവക്കത്തുള്ള പുല്‍ത്തകിടികളിലും ഇവയെ കണ്ടുവരാറുണ്ട്.സാധാരാണയായി മലപ്രദേശങ്ങളിലാണ് പച്ചനീര്‍ക്കോലികളെ കണ്ടുവരാറുള്ളത് എന്നു പറയപ്പെടുമെങ്കിലും ഈ കൂട്ടരേ നമ്മുടെ നാട്ടിന്‍പ്രദേശങ്ങളിലും കാണപ്പെടാറുണ്ട്.പച്ചനീര്‍ക്കോലികള്‍ എന്നും മനുഷ്യന്‍റെ നീര്‍ക്കോലികളെക്കുറിച്ചുള്ള സാധാരണമായുള്ള സങ്കല്‍പ്പത്തെ മാറ്റിമറിക്കുന്ന ഒരു കൂട്ടര്‍ തന്നെയാണെന്ന് വേണമെങ്കില്‍ പറയാം.കാരണം പ്രത്യക്ഷത്തില്‍ തന്നെ പച്ചനീര്‍ക്കോലികള്‍ പച്ചിലപാമ്പുകളുമായി ഏറെ സാദൃശ്യം തോന്നിപ്പിക്കുന്നത് കൊണ്ടാണ്.വിഷം തീരെയില്ലാത്ത പച്ച നീര്‍ക്കോലികള്‍ മറ്റു നീര്‍ക്കോലികളെപ്പോലെ തന്നെ ചെറുജീവികളെയാണ് ഇരകളായി തിരഞ്ഞെടുക്കുന്നത്.മാര്‍ച്ച് ഏപ്രില്‍ വരെയുള്ള കാലങ്ങളില്‍ മുട്ടയിടുകയും ഏപ്രില്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ മുട്ടവിരിഞ്ഞ് കുഞ്ഞുവരുകയുമാണ് ചെയ്യാറുള്ളത്.ഒരേ സമയം പതിനഞ്ചോളം മുട്ടകളാണ് ഇട്ടുവരുന്നത്.പച്ച നീര്‍ക്കോലികളെപ്പോലെ തന്നെ മനുഷ്യര്‍ക്ക് ഒട്ടും ഭീഷണിയില്ലാത്തവയാകുന്നു.