EncyclopediaSnakesWild Life

ഫോര്‍സ്റ്റില്‍സ് പൂച്ചകണ്ണന്‍

ഫോര്‍സ്റ്റില്‍സ് പൂച്ചക്കണ്ണന്‍ Forsten’s cat snake എന്ന ഇംഗ്ലീഷ് പേരിലാണ് അറിയപ്പെടുന്നത്.രണ്ടുമീറ്റര്‍ നീളത്തില്‍ കാണപ്പെടുന്ന ഈ പാമ്പുകളുടെ ശരീരത്തില്‍ തവിട്ടുനിറത്തില്‍ പുള്ളികളും വരകളും കൊണ്ടുള്ള അടയാളങ്ങള്‍ കാണപ്പെടുന്നു.ഇവയുടെ ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ വെല്‍വെറ്റ് തുണികള്‍ തിളങ്ങുന്നത്പോലുള്ള തിളക്കം നമുക്ക് കാണാവുന്നതാണ്.ഇവയുടെ ശരീരത്തില്‍ കണ്ടുവരുന്ന ഈ രൂപഭംഗി മറ്റു പാമ്പുകളില്‍ നിന്നും വളരെയേറെ വേറിട്ടു നില്‍ക്കുന്ന ഒന്നുതന്നെയാണ്.അതുകൊണ്ട് തന്നെ നമ്മള്‍ ഒരു തവണ ഈ പൂച്ചകണ്ണന്മാരെ കണ്ടുകഴിയുമ്പോള്‍ ഇവയുടെ രൂപഭംഗി നമ്മുടെ മനസ്സുകളില്‍ പതിയുന്നു.ഇവ പൊതുവേ രാത്രി സമയങ്ങളില്‍ സഞ്ചരിക്കുന്ന ഒരു ഇനം നഗരപ്രദേശങ്ങളിലോ, ഗ്രാമപ്രദേശങ്ങളിലോ കണ്ടുവരാന്‍ ഏറെ ബുദ്ധിമുട്ട് ഉള്ളതാണ്.ഹരിതവനങ്ങള്‍ ആണ് പൊതുവില്‍ പൂച്ചക്കണ്ണന്മാര്‍ അവരുടെ താമസത്തിനായി തിരഞ്ഞെടുക്കാറുള്ളത്.അതുകൊണ്ട് തന്നെ നമ്മുടെ ഹരിത വനങ്ങളില്‍ കണ്ടുവരുന്ന ഒരു പാമ്പാണ് ഫോര്‍സ്റ്റില്‍സ് പൂച്ചകണ്ണന്‍.

   ഇവയുടെ തല തവിട്ടുനിറത്തിലും ദീര്‍ഘാകൃതിയിലുമായിരിക്കും.ഇവയുടെ വാല് പൊതുവെ നീണ്ട് മെലിഞ്ഞ് കാണപ്പെടുന്നു.മറ്റു പാമ്പുകളില്‍ നിന്നും പറയേണ്ടതായിട്ടുള്ള ഒരു വ്യത്യാസം എന്നത് ഇവയ്ക്ക് ദേഹോപദ്രവം ഏല്‍ക്കുമ്പോള്‍ ചുരുണ്ട് കിടന്ന് തല ഉയര്‍ത്തിപ്പിടിച്ച് ക്ഷുഭിതനായിട്ടുള്ളതാണ്.പൊതുവേ വിഷത്തിന്‍റെ ശക്തി കുറവുള്ള ഈ പൂച്ചക്കണ്ണന്മാര്‍ക്ക് മനുഷ്യശരീരത്തില്‍ പ്രതികരണം ഉണ്ടാകത്തക്ക രീതിയിലുള്ള വിഷശക്തി ഇല്ല എന്നതുതന്നെ പറയാം.ശത്രുവിനെ കാണുമ്പോള്‍ ഒന്നുരണ്ടു തവണ ചാടികടിക്കുവാന്‍ വരുന്നതുപോലെ ഭാവിക്കുകയും അതിനുശേഷം ചുരുണ്ടുകിടക്കുകയുമാണ് പതിവ്.പിന്നീട് ഇവ ശത്രുവില്‍ നിന്നും രക്ഷ നേടുവാനുള്ള മാര്‍ഗ്ഗം കണ്ടെത്തും.ഇവയുടെ ഇഷ്ട ആഹാരം ഓന്ത്, പല്ലി, അരണ, മറ്റു ചെറു ജീവികള്‍ എന്നിവയാണ്.ഇരകളെ കടിച്ച് കൊല്ലുവാനുള്ള ശക്തി ഉണ്ടെങ്കില്‍ പോലും ഇവ ഇരയെ വരിഞ്ഞ് മുറുക്കി കൊന്നതിനുശേഷം തലഭാഗത്തു നിന്നും വിഴുങ്ങുകയാണ് പതിവ്.ഈ പൂച്ചക്കണ്ണന്മാര്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് എടുക്കുന്ന വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ്.സെപ്തംബര്‍ മാസങ്ങളില്‍ മുട്ടയിടാറുള്ള ഇക്കൂട്ടര്‍ ഒരു സമയത്ത് പത്തോളം മുട്ടകള്‍ ഇട്ടുവരാറുണ്ട്.മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തേക്ക് വരുന്നു.