കടലോരക്കോടാലി
Hydrophis cyanocinctus എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന ഒരിനം കടല്‍പ്പാമ്പാണിത്.കടലോരക്കോടാലികള്‍ വിഷമുള്ള ഒരിനം കടല്‍പ്പാമ്പാണു. സാമാന്യം വലുപ്പമുള്ള തലയാണിവയ്ക്കുള്ളത്.ഇവയുടെ കണ്ണുകള്‍ ചെറുതാണ്.കണ്ണിനു മുന്‍വശത്ത് ഒരു ചെതുംബലും കണ്ടു വരുന്നു. മുന്‍ഭാഗം പരന്നതാണ്.മേല്‍ചുണ്ടില്‍ 7 മുതല്‍ 8 വരെ ചെതുംബലുകളും,പിന്‍ഭാഗത്ത് 281 മുതല്‍ 385 വരെ ചെതുംബലുകളും ഉണ്ട്.കടലോരക്കോടാലികളുടെ പുറംതൊലിയുടെ നിറം പച്ചയോ ഒലീവിന്റെ നിറമോ ആണ്.വയറിനിരുവശങ്ങളിലുമായി കറുത്ത നിറത്തിലുള്ള വളയങ്ങള്‍ ദൃശ്യമാണ്.അതുപോലെതന്നെ കഴുത്തിനു ഏതാനും കറുത്ത വളയങ്ങള്‍ കാണാം.
ശരീരത്തിന്‍റെ ആകെ നീളം 136 സെ.മീ ആണ്.വാലിന്റെ നീളം 14 സെ.മീ ആണ്.
കടലോരക്കോടാലിപ്പാമ്പുകളെ പ്രധാനമായും കാണപ്പെടുന്നത് ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍, സോളമന്‍ ദ്വീപസമൂഹങ്ങള്‍ ,ബര്‍മ്മ, തായിലാന്റ്, ഇറാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ചൈന, കൊറിയ, ജപ്പാന്‍, ദക്ഷിണ ചൈനാസമുദ്രം, ന്യൂഗയാന, പേര്‍ഷ്യന്‍ ഗള്‍ഫ് എന്നീ സ്ഥലങ്ങളിലാണ്.കേരളത്തില്‍ സാധാരണയായി ഇവയെ കണ്ടുവരുന്നത് മലബാര്‍ തീരത്താണ്.
നിത്യവും വെള്ളത്തില്‍ ജീവിക്കുന്ന വലയന്‍ കോടാലികള്‍ ഇവയുടെ ഇരയായി തിരഞ്ഞെടുക്കുന്നത് കടലില്‍ കണ്ടുവരുന്ന ജീവികളെ ആണ്.തന്‍റെ വിഷം കൊണ്ട് ഇരയെ കുത്തിവച്ചുകൊന്നതിനു ശേഷം മാത്രമേ ഇരയെ ഭക്ഷിക്കാറുള്ളൂ.
വലയന്‍ കോടാലികള്‍ ജനുവരി മാസങ്ങളിലാണ് ഇണ ചേരുന്നത്.ഇവ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുന്നത്.മേയ് മുതല്‍ ജൂണ്‍ മാസങ്ങളില്‍ ഇവ ഇരുപതോളം കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.
വലയന്‍ കോടാലികളുടെ വിഷം വളരെ ശക്തിയേറിയതും മനുഷ്യശരീരത്തിലെ നാഡീവ്യൂഹത്തെ ബാധിക്കുന്നതുമാണ്.ഇതിലൂടെ നമ്മുടെ ഞരമ്പുകളെ തളര്‍ത്തുകയും രക്തം കട്ടപിടിയ്ക്കുകയും ചെയ്യുന്നു.ആയതിനാല്‍ ഇവയുടെ വിഷമേറ്റയാളെ ഉടനടി ചികിത്സക്ക് വിധേയനാക്കിയില്ല എങ്കില്‍ മരണം തന്നെ സംഭവിക്കുന്നു.ഇന്ന് കിഴക്കന്‍ കോടാലികളുടെ വിഷത്തിന് പ്രതിമരുന്നു ലഭ്യമാണ്.എന്നാല്‍ നിത്യവും വെള്ളത്തില്‍ ജീവിക്കുന്ന കിഴക്കന്‍ കോടാലികള്‍ ഇവയുടെ കടി സാധാരണയായി മനുഷ്യനില്‍ ഏല്‍ക്കാറില്ല.സാധാരണയായി ഇവയുടെ കടി ഏല്‍ക്കാറുള്ളത് മീന്‍പിടുത്തക്കാര്‍ക്കാണ്.