EncyclopediaSnakesWild Life

വെളുത്ത ചേനത്തണ്ടന്‍

Albino Russel’s Viper എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഒരു ഇനം പാമ്പാണ് വെളുത്ത ചേനത്തണ്ടന്മാര്‍.അണലിയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട ഇവയുടെ വിഷലക്ഷണങ്ങള്‍ എല്ലാ അണലിയുടേത് പോലെത്തന്നെയാണ്.വെളുത്ത ചേനത്തണ്ടന്‍ കാഴ്ചയില്‍ ശരീരത്തിന്‍റെ പുറംഭാഗം മുഴുവനും സ്വര്‍ണ്ണ നിറത്തിലും അടിഭാഗം മങ്ങിയ വെള്ള നിറത്തിലുമായിട്ടാണ് കാണുന്നത്.സാധാരണയുള്ള അണലിയെ പോലെ ഇവയുടെ ശരീരത്തില്‍ മറ്റു ചിത്രപ്പണികള്‍ കണ്ടുവരാറില്ല.നീളം കുറഞ്ഞ ഈ പാമ്പുകളുടെ വാല് കൂര്‍ത്തതായിരിക്കും. വെളുത്ത ചേനത്തണ്ടന്മാരെ വനപ്രദേശങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്.നഗരങ്ങളിലോ നാട്ടുപ്രദേശങ്ങളിലോ ഇത്തരം പാമ്പുകളെ പൊതുവേ കണ്ടുവരാത്തതിനാല്‍ നമ്മുക്ക് ഈ പാമ്പുകളെക്കുറിച്ചുള്ള വിവരം കുറവുതന്നെയാണ്.അതുകൊണ്ട് തന്നെ ഈ കൂട്ടരുടെ കടിയേറ്റ ആള്‍ക്കാര്‍ ഇല്ല എന്നു തന്നെ പറയാം.എങ്കില്‍പ്പോലും ഇവയുടെ വിഷം അണലികളെ പോലെ തന്നെ അത്യുഗ്രമായിട്ടുള്ളതാണ്.ഇവയുടെ കടിയേറ്റു കഴിഞ്ഞാല്‍ വിഷം മനുഷ്യശരീരത്തിന്‍റെ രക്തമണ്ഡലത്തെ തകര്‍ത്ത് രക്തസ്രാവം സൃഷ്ടിക്കുന്നു.അണലികളുടെ വര്‍ഗ്ഗത്തില്‍പ്പെട്ട ഇവ അണലികളെപ്പോലെ അന്ടാഷയത്തില്‍ ഉത്പാദിക്കപ്പെടുന്ന മുട്ടകള്‍ മറ്റൊരു അറയില്‍ കൊണ്ടു വച്ച് പൂര്‍ണ്ണവളര്‍ച്ച എത്തിയതിനുശേഷം സാധാരണപോലെ കുട്ടികളെ പ്രസവിക്കുകയാണ് ചെയ്യാറ്.ഇരതേടുന്നതിനായി രാത്രി സമയങ്ങളിലാണ് പൊതുവേ ഇവ തിരഞ്ഞെടുക്കാറുള്ളത്.എലികള്‍,അണ്ണാന്‍,പല്ലികള്‍,ഓന്തുകള്‍,ചെറു പക്ഷികള്‍,വനങ്ങളില്‍ കണ്ടു വരുന്ന മറ്റു ചെറുജീവികള്‍ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഭക്ഷണം.