പടവലങ്ങ തോരാന്‍ (മുളകുചേര്‍ത്തത്)
പടവലങ്ങ കഴുകി ചെറുതായി അരിയുക.അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വേവിച്ചശേഷം തേങ്ങാ ചിരകി ഇട്ട് അല്പം ഉപ്പു ചേര്‍ത്ത് കടുക് താളിച്ചുപയോഗിക്കാം.
പടവലങ്ങ തോരന്‍
പടവലങ്ങ അരിഞ്ഞു കഴുകി വയ്ക്കുക.ചീനച്ചട്ടി അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുകു താളിച്ച് പടവലങ്ങ കഷ്ണങ്ങളിട്ട് പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി അടച്ചുമൂടി ഇടുക.വറ്റല്‍ മുളക് അല്പം മഞ്ഞള്‍പ്പൊടി തേങ്ങാ ചിരകിയത് ഒരു കഷ്ണം ഉള്ളി കറിവേപ്പില , ജീരകം എന്നിവ തോരനരച്ച് എടുക്കുക.കഷ്ണങ്ങള്‍ വെന്തശേഷം കൂട്ടിട്ട് അല്‍പസമയം അടച്ചിടുക.കുറച്ചു സമയം കഴിഞ്ഞ് തവിക്കണകൊണ്ട് കൂട്ടിളക്കി വാങ്ങുക.