EncyclopediaGeneralVegetables

പടവലം

ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്ന കായയ്ക്കായി വളർത്തപ്പെടുന്ന ഒരു വള്ളിച്ചെടിയാണ്‌ പടവലങ്ങ. ഇന്ത്യയിലാണ്‌ ഇതിന്റെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു. എങ്കിലും ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ ചെടി വളർത്തപ്പെടുന്നുണ്ട്.പടവലങ്ങയുടെ കായയ്ക്ക് ഒന്നര മീറ്റർ വരെ നീളമുണ്ടാകാം. ഇതിന്റെ ഇലകളും ഭക്ഷ്യയോഗ്യമാണ്‌. രാത്രിയാണ്‌ പടവലങ്ങയുടെ പൂക്കൾ വിരിയുക. ആൺപൂക്കൾ കുലകളായും പെൺപൂക്കൾ ഒറ്റയ്ക്കും ഒരേ ചെടിയിൽത്തന്നെ കാണപ്പെടുന്നു.