ഗന്ധപ്രസാരണി
സ്കങ്ക്‌വൈൻ, സ്റ്റിങ്ക്‌വൈൻ, ചൈനീസ് ഫീവർ വൈൻ എന്നെല്ലാം പേരുകളുള്ള ഒരു വള്ളിച്ചെടിയാണ് ഗന്ധപ്രസാരണി,മിതശീതോഷ്ണ, ഉഷ്ണമേഖലാ ഏഷ്യയാണ് ഇതിന്റെ ജന്മദേശം. മസ്കറീനീസ്, മെലനേഷ്യ, പോളിനേഷ്യ, ഹവായിയൻ ദ്വീപുകൾ എന്നിവിടങ്ങളിൽ സ്വാഭാവികമാക്കപ്പെട്ട ഈ സസ്യം സമീപകാലപഠനങ്ങളിൽ വടക്കേ അമേരിക്കയിലും കണ്ടെത്തിയിട്ടുണ്ട്.ഗന്ധപ്രസാരണിക്ക് കടുത്ത ഗന്ധകമണമുള്ള ദുർഗന്ധം ഉണ്ട്. ഇലയോ വള്ളിയോ ഞെരടിനോക്കിയാൽ ദുർഗന്ധം വരും,ഇതിനു കാരണം, ഈ മണത്തിനു കാരണമാകുന്ന എണ്ണ, പ്രധാനമായും ഇലകൾക്കുള്ളിൽ കാണപ്പെടുന്ന സൾഫർ സംയുക്തങ്ങളിൽ, വലിയ അളവിൽ ഡൈമെഥൈൽ ഡിസൾഫൈഡ് ഉണ്ടെന്നതാണ്.