സൂര്യനെ കുറിച്ചുള്ള 6 രസകരമായ വസ്തുതകള്‍
10 ലക്ഷം ഭൂമികളുടെയത്ര വലുതാണ് സൗരയൂഥത്തിന്‍റെ കേന്ദ്രമായ സൂര്യന്‍.പക്ഷേ പ്രപഞ്ചത്തിലെ മറ്റ് നക്ഷത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ശരാശരി നക്ഷത്രമാണ് കക്ഷി.
ഇനി സൂര്യന്റെ പവര്‍ നോക്കാം, സൗരയൂഥത്തിന്‍റെ പിണ്ഡത്തിന്റെ(mass)99.86 ശതമാനവും കൈയടക്കി വച്ചിരിക്കുന്നത്’ സൂര്യനാണ്.അതുകൊണ്ടാണ് സൗരയുഥത്തിലെ ഗ്രഹങ്ങളെയെല്ലാം തന്‍റെ ആകര്‍ഷണവലയത്തില്‍ നിര്‍ത്താന്‍ സൂര്യന് കഴിയുന്നത്.കാര്യമിങ്ങനെയൊക്കെയാണെങ്കിലും സൂര്യന്റെ ഉള്ളു പൊള്ളയാണ്.അതില്‍ 10ലക്ഷം ഭൂമികള്‍ക്ക് സുഖമായി ഇരിക്കാം.
സൂര്യന്റെ ദാഹനക്കേടിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ?എന്നാല്‍ സൂര്യന് ഇടക്ക് ദഹനക്കേട് ഉണ്ടാകാറുണ്ട്.(solar indigestion) ഇടക്ക് കക്ഷി കുറെ അധികം ഊര്‍ജ്ജം പുറന്തള്ളുന്നതിനാണ് ഇങ്ങനെ പറയുന്നത്.സൗരയുഥത്തിലെ ഏറ്റവും വലിയ പൊട്ടിത്തെറിയായ ‘കൊറോണല്‍ മാസ്ക്ക് ഇജക്ഷനും’സൂര്യനില്‍ സംഭവിക്കാറുണ്ട്.
ഇനി സൂര്യനു വയസ്സാകുമോ?വാര്‍ധക്യം ബാധിച്ച് മരിക്കാറാകുന്ന സമയത്ത് സൂര്യന്‍ ഒരു ചുവന്ന ഭീമനായി മാറും.ഒപ്പം ഭൂമിയെ അടക്കം അകത്താക്കുകയും ചെയ്യും.പേടിക്കേണ്ട അടുത്ത 500 വര്‍ഷത്തേക്ക് അത് സംഭവിക്കില്ല.
നമ്മുടെ സൂര്യനു ചുറ്റാന്‍ വേണ്ട നേരം എത്രയൊന്നോ?നിങ്ങള്‍ കാറില്‍ കയറി 100 കിലോമീറ്റര്‍ വേഗതയില്‍ സൂര്യനെ ഒന്ന് ചുറ്റികറങ്ങാനോരുങ്ങി എന്ന് കരുതുക.എങ്കില്‍ 5 വര്‍ഷം വേണ്ടി വരും ആ യാത്ര പൂര്‍ത്തിയാക്കാന്‍ .അതും നിര്‍ത്താതെ വണ്ടി ഓടിച്ചാല്‍ മാത്രം.