മയിലോശിക
വരണ്ട പ്രദേശങ്ങളിലുള്ള നദീതടങ്ങളിലെ ഇളകിയ മണ്ണിൽ ഉണ്ടാക്കുന്ന സസ്യമാണ് മയിലോശിക.മയിൽപ്പീലി പോലെ സുന്ദരമായ പുഷ്പങ്ങൾ ഈ ചെടിയുടെ പ്രത്യേകതയാണ്.ശാഖകളോടും ഇല്ലാതെയും കാണപ്പെടാറുണ്ട്.പല വലിപ്പത്തിലും രൂപത്തിലും ഉള്ള ഇലകൾ ഈ ചെടിക്കുണ്ട്. റോസ് നിറത്തിലും മ ങ്ങിയ പിങ്ക് നിറത്തിലും നീലലോഹിത നിറത്തിലും ഉള്ള പൂക്കൾ ചേർന്ന് കാണപ്പെടുന്നു.മയൂഖശിഖ, കുരണ്ടിക, ക്ഷുദ്ര ശീർഷ:,ശീർഷ മഞ്ജരി, കൃഷ്ണ സൂക്ഷ്മ ഫല:, താമ്രച്ചുചൂഡപാദ എന്നിവയാണ് മയിലോശികയുടെ സംസ്കൃത നാമങ്ങൾ. മലയാളത്തിൽ കോഴിപ്പൂവ് എന്നും അറിയപ്പെടുന്നു. മയിലോശികയെ ഇംഗ്ലീഷിൽ കോക്സ് കോംബ് എന്ന നാമത്തിൽ അറിയപ്പെടുന്നു.അമരാന്തേസി സസ്യകുടുംബത്തിൽ ഉൾപ്പെട്ട അംഗമാണ് മയിലോശിക ,ഇതിന്റെ ശാസ്ത നാമം Celosia Argentina എന്നാണ്, മലിലോ ശികയിൽ നിന്നും സെലോ സിയാനിൻ, ഐസോസിയോസിയാനിൻ എന്ന രാസഘടകങ്ങൾ വേർതിരിച്ചെടുത്തിട്ടുണ്ട്. മയിലോശിക കഫവാതപിത്ത വികാരങ്ങൾ ശമിപ്പിക്കുന്നു. മൂത്രശ് മരി, അതിസാരം ലൈംഗികദൗർബല്യം എന്നിവയും ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. രക്തവും കഫവും കലർന്നു പോകുന്ന അതിസാരം ശമിപ്പിക്കുവാനുള്ള കഴിവും മയിലോ ശികക്കുണ്ട്.