ചക്രത്തകര
സെന്ന ഒബ്റ്റ്യൂസിഫോലിയ എന്ന ശാസ്ത്രനാമവും ഓവൽ ലീഫ് ഫീറ്റിഡ് കാസ്സിയ എന്ന ആംഗലേയ നാമവുമുള്ള ചക്രത്തകര അമേരിക്ക, ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽ വളരുന്നു. മൂർച്ചയില്ലാത്ത എന്ന് അർത്ഥം വരുന്ന ലാറ്റിൻ വാക്കായ ഒബ്റ്റുസ്, ഇല എന്ന് അർത്ഥം വരുന്ന ഫോലിയ എന്നീ വാക്കുകളിൽ നിന്നാണ് ഇതിന്റെ ശാസ്ത്രനാമം ഉത്ഭവിച്ചത്. ആയുർവേദത്തിലും ചൈനീസ് ചികിത്സയിലും മലബന്ധത്തിനും, നേത്രരോഗങ്ങളിലും, ത്വക്-രോഗങ്ങളിലും പ്രധാനമായും ഉപയോഗിച്ചു വരുന്നു.