ശോഭന
ശോഭന എന്നറിയപ്പെടുന്ന ശോഭന ചന്ദ്രകുമാർ പിള്ള (ജനനം 21 മാർച്ച് 1970), ഒരു ഇന്ത്യൻ അഭിനേത്രിയും ഭരതനാട്യം നർത്തകിയുമാണ്. കുറച്ച് ഹിന്ദി, കന്നഡ, ഇംഗ്ലീഷ് സിനിമകൾക്കൊപ്പം തെലുങ്ക്, തമിഴ് സിനിമകൾക്കൊപ്പം മലയാളം സിനിമകളിലും അവർ പ്രധാനമായും അഭിനയിക്കുന്നു. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, രണ്ട് ഫിലിം ഫെയർ അവാർഡുകൾ സൗത്ത്, വ്യത്യസ്ത മൂന്ന് ദക്ഷിണേന്ത്യൻ ഭാഷകളിൽ മികച്ച നടിക്കുള്ള 14 നോമിനേഷനുകൾ, 2011 ലെ തമിഴ്‌നാട് സ്റ്റേറ്റ് കലൈമാമണി ഹോണറിംഗ് അവാർഡ് എന്നിവയും മറ്റ് നിരവധി അവാർഡുകളും അവർ നേടിയിട്ടുണ്ട്.
ജീവിത രേഖ
ചന്ദ്രകുമാറിന്റേയും ആനന്ദത്തിന്റേയും മകളായി 1970 മാർച്ച് –21 ന് തിരുവനന്തപുരത്ത് ജനനം. പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരന്റെ പുത്രിയാണ് ശോഭന. കുട്ടിക്കാലം മുതൽക്കേ ശോഭന ഭരതനാട്യം അഭ്യസിച്ചു. ശോഭന അഥവാ ശോഭന ചന്ദ്രകുമാർ പിള്ള , അഭിനേത്രി എന്ന നിലയിലും മികവുറ്റ ഭാരതനാട്യം നർത്തകി എന്ന നിലയിലും പ്രശസ്തയാണ്. ഏകദേശം 230- ൽ അധികം ചലച്ചിത്രങ്ങളുടെ ഭാഗമായി. അതിൽ മലയാള സിനിമാമേഖലയിൽ ആണ് കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്. തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയമികവ് തെളിയിച്ചു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരത്തിന് രണ്ടുതവണ അർഹയായി. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ, കെ. ബാലചന്ദർ, എ.എം. ഫാസിൽ, മണി രത്‌നം, ഭരതൻ, ഉപലപതി നാരായണ റാവു, പ്രിയദർശൻ എന്നീ പ്രമുഖരായ സംവിധായകരുരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട് .
ചിത്രാ വിശ്വേശ്വരൻ, പത്മാ സുബ്രഹ്മണ്യം എന്നീ പ്രതിഭാസമ്പന്നരായ നർത്തകരുടെ ശിഷ്യണത്തിലായിരുന്നു ശോഭന എന്ന നർത്തകി ഉരുവപ്പെട്ടത്. കലാർപ്പണ എന്ന നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയും പ്രമുഖ നർത്തകിയുമാണ്. 2006- ൽ ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. കലയ്ക്ക് നൽകിയ സംഭാവനകൾക്ക് 2006- ൽ ഇന്ത്യാ സർക്കാർ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. 2014 ൽ കേരള സംസ്ഥാന സർക്കാർ കലാ-രത്‌ന അവാർഡ് നൽകി ആദരിച്ചു. 2019 ൽ എം.ജി.ആർ. വിദ്യാഭ്യാസ ഗവേഷണ ഇൻസ്റ്റിറ്റൂട്ട് ഡോക്ടറേറ്റ് സമ്മാനിച്ചു.