EncyclopediaGeneralTrees

ഐവിരലിക്കോവ

ഒരു ഔഷധസസ്യയിനമാണ് ഐവിരലിക്കോവ. ഇത് നെയ്യുണ്ണി, നെയ്യുർണി എന്നൊക്കെയും അറിയപ്പെടുന്നു. പടർന്നു വളരുന്ന ഇനമാണ് ഇത്. ഇലയുടെ ആകൃതി അഞ്ചുവിരലുകളുള്ള കൈ പോലെയായതിനാലാണ് ഐവിരലിക്കോവ എന്ന പേര് ലഭിച്ചത്. കായയ്ക്ക് ശിവലിഗത്തോടു സാമ്യമുള്ളതിനാൽ സംസൃതത്തിൽ ഈ സസ്യം ശിവലിംഗി എന്നറിയപ്പെടുന്നു. ഇന്ത്യയിൽ പണ്ട് സർവ്വസാധാരണമായിരുന്ന ഈ സസ്യം മിക്ക സംസ്ഥാനങ്ങളിലും ഇന്ന് അന്യമായിട്ടുണ്ട്. പനി, നീര് എന്നിവയ്ക്ക് ഫലപ്രദമായ ഒരു ഔഷധമായി ഈ സസ്യം ഉപയോഗിക്കുന്നു.