സ്രാവുകള്‍ വളരെ അകലെ നിന്ന് തന്നെ ഇരയെ തിരിച്ചറിയുന്നത് എന്തുകൊണ്ട്??
സ്രാവുകള്‍ക്ക് അസാധാരണമായ ഘ്രാണ ശക്തിയാണുള്ളത്.വളരെ അകലെനിന്നു തന്നെ ഇര എവിടെയാണെന്ന് തിരിച്ചറിയാന്‍ ഈ കഴിവുമൂലo സ്രാവുകള്‍ക്ക് കഴിയും. സമുദ്രത്തിലെ അറിയപ്പെടുന്ന കൊലയാളിയാണല്ലോ സ്രാവ്. സ്രാവിന്റെ മസ്തിഷ്കത്തില്‍ മുന്നില്‍ രണ്ടു ഭാഗവും ഗന്ധം തിരിച്ചറിയുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിനു നീക്കിവച്ചിരിക്കുകയാണ്.രക്തത്തിന്റെ ഗന്ധം ഒരു കിലോമീറ്ററിലേറെ ദൂരെ നിന്ന് തിരിച്ചറിയാന്‍ സ്രാവിന് കഴിയുന്നു.പിന്നെ വളരെ എളുപ്പത്തില്‍ മുറിവേറ്റ ഇരയുടെ അടുത്തെത്താന്‍ സാധിക്കും.