EncyclopediaHistory

നിഴലിന്‍റെ ഗണിതം

കമ്പും കല്ലും കൊണ്ടുള്ള ആദ്യത്തെ സൂര്യഘടികാരത്തില്‍ കമ്പായിരുന്നു സൂചി, ഇത് ഒട്ടും കൃത്യമായിരുന്നില്ല. നിഴലിന്‍റെ സ്ഥാനം വര്ഷംതോറും മാറിവന്നു.

   പിന്നീട് സൂര്യഘടികാരം കൃത്യമാക്കുവാന്‍ ഗണിതശാസ്ത്രത്തിന്‍റെ സഹായം തേടി, വിശ്വസനീയമായ നിഴലുകള്‍ കിട്ടണമെങ്കില്‍ കമ്പ് ഭൂമിയുടെ അച്ചുതണ്ടിന് സമാന്തരമാവണം,മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കമ്പും ഭൂമിയും തമ്മിലുള്ള കോണും കമ്പ് സ്ഥാപിച്ചിരിക്കുന്നിടത്തെ അക്ഷാംശ രേഖയും തുല്യമായിരിക്കണം. ധ്രുവങ്ങളില്‍ സൂചി ലംബമാവുകയും ഭൂമധ്യരേഖയില്‍ തിരശ്ചീനമാവുകയും വേണം. ഉത്തരാര്‍ധഗോളത്തില്‍ സ്ഥാപിക്കുന്ന സൂര്യഘടികാരത്തിന്റെ സൂചി ധ്രുവനക്ഷത്രത്തിന് നേര്‍ക്കായിരിക്കണം.

 നിഴലിന്റെ ഗണിതം മനസ്സിലായതോടെ സൂര്യഘടികാരം കൃത്യസമയം കാണിക്കാന്‍ തുടങ്ങി.