EncyclopediaFruitsGeneral

എള്ള്

ഭാരതത്തിൽ അതിപുരാതന കാലം മുതൽ എണ്ണക്കുരുവായി വളർത്തിയിരുന്ന ഒരു സസ്യമാണ്‌ എള്ള്. ആയുർവേദത്തിൽ ഇതിനെ സ്നേഹവർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിത്തിന്റെ നിറം അടിസ്ഥാനമാക്കി ഇതിനെ കറുത്ത എള്ള്, വെളുത്ത എള്ള് ചാരനിറമുള്ള എള്ള് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. വിതയ്ക്കുന്ന കാലം കണക്കാക്കി, മുപ്പു കുറഞ്ഞത്, ഇടത്തരം മുപ്പുള്ളത്, മുപ്പു കൂടിയത് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്.എള്ളിൽനിന്നും എടുക്കുന്ന പ്രധാന ഉത്പന്നമാണ് എള്ളെണ്ണ ഇതിനെ നല്ലെണ്ണ എന്നും പേരുണ്ട്. എണ്ണ(എൾനൈ), “തൈലം”(തിലത്തിൽ നിന്നുണ്ടായത്) എന്നീ രണ്ടു പദങ്ങളും എള്ളുമായി ബന്ധപ്പെട്ടിരിക്കുന്നു. വെള്ളക്കെട്ടില്ലാത്ത നെൽപാടങ്ങളിലെല്ലാം കൃഷിചെയ്യാവുന്ന ഒരു വിളയാണിത്. ഇന്ത്യ, ചൈന എന്നിവയാണ്‌ ഏറ്റവും വലിയ എള്ള് ഉത്പാദകരാജ്യങ്ങൾ.