CookingEncyclopediaPayasam Recipes

സേമിയ പായസം ഉണ്ടാക്കുന്നത് എങ്ങനെ?

രുചികരമായ സേമിയ പായസം ഉണ്ടാക്കി നോക്കിയാലോ??

പാകം ചെയ്യുന്ന വിധം

പാത്രം അടുപ്പത്തു വച്ച് ചൂടാക്കി അല്‍പ്പം നെയ്യൊഴിച്ച ശേഷം സേമിയ ഇട്ടു വറുത്തെടുക്കുക.പിന്നീട് ആവശ്യത്തിന് ചൂട് വെള്ളം ഒഴിച്ചു പഞ്ചസാരയും ചേര്‍ത്ത് ഇളക്കുക.അര വേവാകുമ്പോള്‍ പാലൊഴിക്കുക.വെന്തു പാകമാകുമ്പോള്‍ അണ്ടിപ്പരിപ്പ് നുറുക്കിയതും ഏലയ്ക്ക പൊടിച്ചതും കിസ്മിസും ചേര്‍ത്ത് ഇളക്കുക. അല്പം കഴിഞ്ഞു വാങ്ങി വയ്ക്കുക.

ചേരുവകള്‍

  1. സേമിയ           – 600 ഗ്രാം
  2. പഞ്ചസാര       – ഒരു കിലോ
  3. നെയ്യ്                 -100 ഗ്രാം
  4. പാല്‍                  – രണ്ടര ലിറ്റര്‍
  5. അണ്ടിപ്പരിപ്പ്   -100 ഗ്രാം
  6. കിസ്മിസ്            -100 ഗ്രാം
  7. ഏലയ്ക്ക          –  20 എണ്ണം