കടല്‍മോതിരം
ലഗുണകളോടുകൂടിയ ലക്ഷദ്വീപുകളുടെ ചുറ്റും തിരമാലകള്‍ പതഞ്ഞു പൊങ്ങുമ്പോള്‍ ദ്വീപുകള്‍ക്ക് ഒരു മോതിരത്തിന്‍റെ ആകൃതി കൈവരും ആകാശത്തുനിന്ന് നോക്കുമ്പോള്‍ കടലില്‍ ഒരു മോതിരം പോലെയായിരിക്കും ദ്വീപ്.
ദ്വീപിനെ മോതിരമണിയിക്കുന്ന ഈ തിരമാലക്കാഴ്ച്ചയെ ഫൊട്ടല്‍ എന്നാണ് ലക്ഷദ്വീപിന്റെ വിളിക്കുന്നത്. അറ്റോള്‍ ഇനത്തില്‍പ്പെട്ട ദ്വീപുകളുടെ പ്രത്യേകതയാണ് ഈ മോതിരരൂപം.
തിരമാലകള്‍ ഒഴിഞ്ഞു ശാന്തമായ കടല്‍പ്രദേശമായ ലഗുണകളാണ് ദ്വീപുകള്‍ക്ക് മോതിരമണിയിക്കുന്നത്! ദ്വീപില്‍നിന്ന് കടലിലേക്ക് കിലോമീറ്ററോളം ദുരിതത്തില്‍ അടിത്തട്ടു തെളിഞ്ഞുകാണും വിധമുള്ള കടല്‍ഭാഗമാണിത്.
ലക്ഷദ്വീപസമൂഹത്തില്‍ ഉള്‍പ്പെടുന്ന ചെത്ലത്ത്, കില്‍ത്തന്‍, അമിനി, കടമത്ത് ദ്വീപുകളിലെ ലഗുണുകള്‍ക്ക് ഒന്ന് മുതല്‍ രണ്ടര മീറ്റര്‍ വരെ ആഴമേയുള്ളൂ. എന്നാല്‍ ബംഗാരം, മിനിക്കോയി തുടങ്ങിയ ദ്വീപുകളില്‍ 20 മീറ്റര്‍ വരെയാണ് ലഗുണുകളുടെ ആഴം, ബില്ലം എന്നാണ് ലക്ഷദ്വീപുകാര്‍ ലഗൂണുകള്‍ക്ക് പറയുക.
നിരവധി സമുദ്രജീവികളുടെ ആവാസകേന്ദ്രമാണ് ലഗൂണുകള്‍.ആഴം കുറവായതിനാല്‍ നീന്തുന്നതിനും മറ്റും അനുയോജ്യവുമാണിത്. ഇതുകൊണ്ട് തന്നെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണിവ.