EncyclopediaWild Life

കടൽക്കുതിര

കടൽകുതിരകൾ കടൽ മൽസ്യമാണ്. അവ സിഗ്നാത്തിഡെ (Syngnathidae) എന്ന കുടുബത്തിൽ പെട്ട, ഹിപ്പൊകാമ്പസ് (Hippocampus) ജനുസിൽ പെട്ട, ഒരു സുതാര്യ മത്സ്യമാണ് (pipefish). ഹിപ്പൊകാമ്പസ് എന്നത് രണ്ടു ഗ്രീക്ക് വാകുകൾ ചേർന്നു ആണ് ഉണ്ടായിടുള്ളത്, ഹിപ്പൊ എന്നാൽ കുതിര എന്ന് അർഥം, കാമ്പസ് എന്നാൽ വൻജലജന്തു എന്നും. ഇവയെ ഉഷ്ണമേഖല (tropical) കടലുകളിൽ കാണപ്പെടുന്നു. കടൽകുതിരകളുടെ വലിപ്പം ഏതാണ്ട് 16 മീ.മീമുതൽ 35 സെ.മീ വരെ ആണ്. കടൽകുതിരകളിൽ ആൺ വർഗ്ഗമാണ് പ്രസവിക്കുക.ഏകദേശം അമ്പതു സ്പീഷിസ് കടൽ കുതിരകളെ ഇത് വരെ കണ്ടെതിയിടുണ്ട്.