മൊസൊസറുകള്‍
മൊസോസോയിക്ക് കാലത്തെ കടലുകളില്‍ വാണിരുന്ന മറ്റൊരു വമ്പനാണ് മൊസൊസറുകള്‍. ഒരു തരം കടല്‍പല്ലികള്‍ തന്നെയായിരുന്നു ഇവ. ഇക്തിയോസോറുകളും പ്ലെസിയോസോറുകളും ക്രൂരതയില്‍ ഇവയുടെ അടുത്തെങ്ങും എത്തില്ലായിരുന്നു. മൊസൊസറുകളില്‍ തന്നെ ടൈലോസോറസ് എന്ന വര്‍ഗം 25 അടിയോളം വലുതായിരുന്നു. കണ്ടതൊക്കെ പിടിച്ചു തിന്നാനുള്ള ആര്‍ത്തിയും വിരുതുമായിരുന്നു ഭീമാകാരങ്ങളായ ഈ കടല്‍പ്പല്ലികളുടെ പ്രത്യേകത.