സീ അനിമോൺ
ഇരപിടിയന്മാരായ ഒരു ജലജീവി വർഗ്ഗമാണ് സീ അനിമോൺ (Sea anemone). ലോകമെമ്പാടും പൊതുവേ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവ ആഴക്കടലിലും വസിക്കാറുണ്ട്. മൂന്നു സെൻറീമീറ്റർ മുതൽ ഒന്നര മീറ്റർ വരെ വ്യാസമുള്ളവ ഇവയുടെ കൂട്ടത്തിൽ ഉണ്ട്. സിലിണ്ടിറിക്കൽ ശരീരത്തിൻറെ മുകൾ ഭാഗത്തുള്ള വായയും അതിനു ചുറ്റും നിറയെ ഇതൾപോലുള്ള വർണശബളമായ ടെൻറക്കിളുകളും ഇതിൻറെ പ്രത്യേകതയാണ്. മിക്ക സ്പീഷീസ്സുകളും പാറകളിലോ മറ്റോ പറ്റിപ്പിടിച്ചിരിക്കുകയാണു ചെയ്യുക.