ഡെന്‍മാര്‍ക്കിലെ ശില്‍പകലയും സംഗീതവും
ഡെന്മാര്‍ക്കില്‍ മനോഹരങ്ങളായ അനേകം ദേവാലയങ്ങളും സ്തൂപങ്ങളുമുണ്ട്,കൊത്തുപണികളിലും ചിത്രകലയിലും അദ്വിതീയങ്ങളാണ് മിക്ക ദേവാലയങ്ങളും.എന്നാല്‍ ഡെന്മാര്‍ക്കിനു സ്വന്തമായി ഒരു വാസ്തുശില്പപാരമ്പര്യമൊന്നുമില്ലെന്നതാണ് സത്യം.യൂറോപ്യന്‍ രീതിയിലുള്ളതാണ് ഡെന്മാര്‍ക്കിലെ ശില്‍പകലയും ചിത്രകലയും,ഡച്ച് പാരമ്പര്യമുള്ള സ്തൂപങ്ങളും കെട്ടിടങ്ങളും ഡെന്മാര്‍ക്കില്‍ അങ്ങിങ്ങു കാണാം.
നോര്‍വേ ഒരു കാലത്ത് ഡെന്മാര്‍ക്കിന്‍റെ ഭാഗമായിരുന്നെന്നും പറഞ്ഞല്ലോ.കലാസാംസ്കാരിക രംഗങ്ങളില്‍ പല കൊടുക്കല്‍ വാങ്ങലുകള്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്നു. ഡാനിഷ്ഭാഷയിലെഴുതിയിരുന്ന മിക്ക സാഹിത്യകാരന്മാരും നോര്‍വേക്കാരായിരുന്നു. ലുഡുവിഗ് ഹോള്‍ബെര്‍ഗ് എന്ന നോര്‍വേക്കാരാണ് ഡാനിഷ് സാഹിത്യത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്.പ്രമുഖ ഡാനിഷ് സാഹിത്യകാരന്മാരായ ഹോള്‍ബര്‍ഗ്,ജോഹാന്‍ ഹെര്‍മ്മന്‍ എന്നിവരെല്ലാം നോര്‍വെക്കാരാണ്.
സംഗീതത്തിലും മികവു പുലര്‍ത്തിയിരുന്നു.ഡെന്മാര്‍ക്കുകാര്‍ ഡെന്മാര്‍ക്കില്‍ സംഗീതത്തിന്റെ ചരിത്രം നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ തുടങ്ങുന്നു.ഡെന്മാര്‍ക്കിന്‍റെ പല സ്ഥലങ്ങളില്‍ നിന്നും പ്രാചീനമായ സംഗീതോപകരണങ്ങള്‍ കുഴിച്ചെടുത്തിട്ടുണ്ട്.ഓടുകൊണ്ട് നിര്‍മ്മിച്ചവയായിരുന്നു ഈ സംഗീതോപകരണങ്ങള്‍.
ക്രിസ്ത്യന്‍ നാലാമന്റെ ഭരണകാലം ഡെന്മാര്‍ക്കില്‍ സംഗീതത്തിന്‍റെ സുവര്‍ണകാലമായിരുന്നു.നമ്മുടെ സ്വാതിതിരുനാളിനെപ്പോലൊരു രാജാവായിരുന്നു ക്രിസ്ത്യന്‍ നാലാമന്‍.സംഗീതത്തില്‍ വലിയ താല്പര്യമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ സദസില്‍ മഹാസംഗീതജ്ഞരുണ്ടായിരുന്നു,മിക്കവരും ഇറ്റലിക്കാരായിരുന്നു.