EncyclopediaGeneralTrees

പുവ്വം

ഇൻഡ്യയിലാകമാനം സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുന്ന വൃക്ഷമാണ് പൂവം/പുവ്വം. ഇടതിങ്ങിയ ഇലകളും, പാളികളായി അടർന്നു പോകുന്ന മിനുസമായ ഇളം തവിട്ട് നിറമുള്ള തോലുമുള്ള പൂവം 40 മീറ്റർ വരെഉയരത്തിൽ വളരുന്ന വൃക്ഷമാണ്. ഇലകൊഴിയും വനങ്ങളിലും, നിത്യഹരിത വനങ്ങളിലും കാണുന്ന പൂവം ഒരു ശരാശരി വലിപ്പമുള്ളതോ വലിയ വൃക്ഷമായോ കാണപ്പെടുന്നു. തണ്ടിന് ഇരുവശത്തായി 2-4 ജോഡി ഇലകൾ, പച്ച കലർന്ന മഞ്ഞ നിറമുള്ള പൂക്കൾ, മുള്ളുകൾ നിറഞ്ഞ കട്ടിയുള്ള തോലുള്ള ഫലങ്ങൾക്ക് അണ്ഡാകൃതിയാണ്. മാംസളമായ, ചാറുനിറഞ്ഞ ഫലത്തിനുള്ളിൽ 1-2 എണ്ണമെഴുകുള്ള കായ്കൾ കാണുന്നു. ആയുർവ്വേദ ഔഷധങ്ങളിൽ പൂവത്തിന്റെ തോലും എണ്ണയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.ദൂതളം, പൂവണം എന്നെല്ലാം അറിയപ്പെടുന്നു.