CountryEncyclopedia

സ്കാന്‍ഡിനേവിയ

നോര്‍വേ, സ്വീഡന്‍, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ എന്ന് അറിയപ്പെടുന്നത്.കുറേക്കൂടി വിശാലമാക്കി ഫിന്‍ലാന്‍ഡ്,ഐസ്‌ലാന്റ് എന്നീ രാജ്യങ്ങളെക്കൂടി സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടുത്താറുണ്ട്.
ജര്‍മ്മന്‍കാര്‍ നോര്‍വേ, സ്വീഡന്‍, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളെയാണ് സ്കാന്‍ഡിനേവിയന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.ബ്രിട്ടീഷുകാര്‍ ഫിന്‍ലാന്‍ഡിനേയും ഐസ് ലാന്റിനെയും കൂടി ചേര്‍ത്താണ് സ്കാന്‍ഡിനേവിയ എന്നു പറയുന്നത്.ഭൂമിശാസ്ത്രപരമായി പരിശോധിച്ചാല്‍ സ്കാന്‍ഡിനേവിയന്‍ ഭൂപരിധിയില്‍ വരുന്നത് നോര്‍വേയും സ്വീഡനും ഫിന്‍ലാന്‍ഡിന്റെ ഏതാനും ഭാഗങ്ങളും മാത്രമാണ്. ഭാഷയുടെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ നോര്‍വെയിലെയും, സ്വീഡനിലേയും, ഡെന്മാര്‍ക്കിലെയും ഐസ് ലാന്റിലേയും ജനങ്ങള്‍ ഏകദേശം സാദൃശ്യമുള്ള ഭാഷയാണ് സംസാരിക്കുന്നത്.അങ്ങനെ ഭാഷാപരമായി നോക്കിയാല്‍ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ നാലെണ്ണം,നോര്‍വേ, സ്വീഡന്‍, ഡെന്മാര്‍ക്ക്,ഐസ്‌ലാന്റ്
എവിടെ നിന്നു വന്നു സ്കാന്‍ഡിനേവിയ എന്ന വാക്ക് 19-ആം നൂറ്റാണ്ടില്‍ നോര്‍വെയും സ്വീഡനും ഡെന്മാര്‍ക്കും പല രാജാക്കന്മാരുടെ കീഴിലായിരുന്നു. എന്നാല്‍ അക്കാലത്ത് മൂന്നു രാജ്യങ്ങളെയും സംയോജിപ്പിക്കണമെന്ന ആവശ്യം ശക്തമായി, ഒന്നിച്ചു നിന്നാല്‍ ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നും രാജ്യം വേഗം പുരോഗതി നേടുമെന്നുള്ള ചിന്തയായിരുന്നു ഇതിനു പിന്നില്‍.ഈ ആവശ്യത്തിനുവേണ്ടി രൂപം കൊണ്ട സംഘടനയാണ് സ്കാന്‍ഡിനേവിസ്റ്റ് പൊളിറ്റിക്കല്‍ മൂവ്മെന്റ് ഇതിന്റെ ഉദ്ദേശ്യം പൂര്‍ണമായി ഫലവത്തായില്ല.
ഇന്ന് സ്കാന്‍ഡിനേവിയയിലെ എല്ലാ രാജ്യങ്ങള്‍ക്കും അവരുടേതായ ഭരണാധികാരികളും ഭരണഘടനയുമുണ്ട്.പക്ഷേ അവര്‍ക്കിടയില്‍ ഐക്യം നിലനില്‍ക്കുന്നു.അവര്‍ ഒന്നിച്ചു നീങ്ങുന്നു.സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.