EncyclopediaSnakesWild Life

ചുരുട്ടമണ്ഡലി

അണലിവർഗ്ഗത്തിൽ പെട്ട ഒരു വിഷപ്പാമ്പാണ് ചുരുട്ടമണ്ഡലി. ഇംഗ്ലീഷിൽ ഇത് saw scaled viper എന്നാണ് അറിയപ്പെടുന്നത്.ചുരുട്ട, ഈർച്ചവാൾ ശല്ക അണലി, മണ്ഡലി എന്നീ പേരുകളിലും അറിയപ്പെടുന്നു.ബിഗ് ഫോർ (പാമ്പുകൾ) ലെ അംഗമാണ് ഇവ.

വിഷം

മൂർഖന്റെ വിഷത്തേക്കാൾ അഞ്ചിരിട്ടി വീര്യമുണ്ട്. ചുരുട്ടമണ്ഡലിയുടെ കടിയേറ്റാൽ വിഷം രക്തത്തെയാണ് ബാധിയ്ക്കുക. ഉത്തരേന്ത്യയിൽ ധാരാളം മരണങ്ങൾ ഇതിന്റെ കടി മൂലം സംഭവിക്കുന്നുണ്ട്.ശരാശരി 18 മില്ലിഗ്രാം വിഷം ഭാരം അനുസരിച്ച് ഉത്പാദിപ്പിക്കുന്നു, റെക്കോർഡ് ചെയ്ത പരമാവധി 72 മില്ലിഗ്രാം. ഇത് 12 മില്ലിഗ്രാം വരെ കുത്തിവയ്ക്കാം, അതേസമയം മുതിർന്നവർക്ക് മാരകമായ അളവ് 5 മില്ലിഗ്രാം മാത്രമാണെന്ന് കണക്കാക്കപ്പെടുന്നു. ഇവയുടെ കടിയേറ്റവരുടെ മരണനിരക്ക് ഏകദേശം 20% ആണ്, പ്രതിവിഷം ലഭ്യത കാരണം മരണങ്ങൾ ഇപ്പോൾ വളരെ അപൂർവമാണ്.വേഗം ചികിത്സ ലഭ്യമായില്ലെങ്കിൽ വിഷം വൃക്കയെ ബാധിക്കാം. ത്രികോണാ കൃതിയിലാണ് തല. ത്രിശ്ശൂലത്തിന്റെ ആകൃതിയിലുള്ള തലയിലുള്ള അടയാളം, കുറൂകിയ വാല് എന്നിവ ചുരുട്ടമണ്ഡലിയെ തിരിച്ചറിയാനുള്ള വഴികളാണ്. 38 സെ.മി – 80 സെ.മി ആണ് നീളം. തലയുടെ മുകളിലായി 9-14 ഇന്റർകോക്കുലാർ സ്കെയിലുകളും 14-21 സർക്കർബിറ്റൽ സ്കെയിലുകളും ഉണ്ട്.

ആവാസം

ചെങ്കൽ കുന്നുകളിലും തരിശ്ശുഭൂമികളിലുമാണ് ഇവയെ പ്രധാനമായും കാണുന്നത്. പാറക്കെട്ടുകൾക്കിടയിൽ വെയിൽ കായാൻ കിടക്കുന്ന ശീലം ഉണ്ട്. എലി, ഓന്ത്, തവള, കീടങ്ങൾ എന്നിവയാണ് പ്രധാന ആഹാരം. കേരളത്തിൽ കണ്ണൂർ , പാലക്കാട് ഭാഗങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.