ശൗല്‍
ഫിലിസ്റ്റീന്‍ ആധിപത്യം അവസാനിപ്പിക്കാന്‍ ശൗലിനു നിരവധി യുദ്ധങ്ങള്‍ വേണ്ടിവന്നു. ആദ്യത്തെ യുദ്ധം ശൗല്‍ നേരിട്ടാണ് നയിച്ചത്. ആ യുദ്ധത്തില്‍ ഫിലിസ്റ്റീന്‍കാരെ തുരത്തിയോടിക്കാന്‍ ശൗലിന്റെ സൈനികര്‍ക്ക് കഴിഞ്ഞു.
എന്നാല്‍ സൈന്യത്തെ ശക്തിപ്പെടുത്തി ഫിലിസ്റ്റീന്‍കാര്‍ വീണ്ടും പോരിനെത്തി. ഫിലിസ്റ്റീന്‍കാരുടെ പടനായകന്‍ മഹാകരുത്തനായ ഗോലിയാത്തായിരുന്നു.ഗോലിയാത്തിനെ നേരിടാന്‍ ശൗലിന്‍റെ സൈനികര്‍ ഭയന്നു അപ്പോള്‍ ഇടയബാലനായ ദാവീദ് ധൈര്യസമേതം മുന്നോട്ടു വന്നു.ദാവീദ് വെറുമൊരു കവണയും കല്ലും കൊണ്ട് ഗോലിയാത്തിനെ കൊലപ്പെടുത്തി.
ഗോലിയാത്തിനെതിരെയുള്ള അത്ഭുതവിജയം ദാവീദിനെ പ്രശസ്തനാക്കി വെറുമൊരു ഇടയബാലന്‍ പ്രശസ്തനാകുന്നത് ശൗലിനു സഹിക്കാവുന്നതിന്‍റെ കൊലപ്പെടുത്താന്‍ പലവട്ടം ശ്രമിച്ചു.ദാവീദ് രക്ഷപ്പെട്ട് ഓടിപ്പോയി.പിന്നീട് ഗില്‍ബോയില്‍ നടന്ന യുദ്ധത്തില്‍ ഫിലിസ്റ്റീന്‍കാര്‍ ശൗലിനെ വധിച്ചു.