EncyclopediaHistory

മണല്‍ ഘടികാരം

സമയത്തിന്‍റെ നിശ്ചിതഖണ്ഡങ്ങള്‍ അളക്കുന്നതിന് നാവികര്‍ ഉപയോഗിച്ചിരുന്നതാണ് മണല്‍ ഘടികാരം.ഒരു ചെറിയ കഴുത്തിനു ഇരുവശത്ത് ഉറപ്പിച്ച സ്ഫടികഗോളമാണിത്.ഗോളത്തില്‍ ഒന്നില്‍ മണല്‍ നിറച്ചിരിക്കും,ഇതില്‍ നിന്നും താഴെയുള്ള ഒഴിഞ്ഞ ഗോളത്തിലേക്ക് മണല്‍ വീഴും, മണല്‍ മുഴുവന്‍ വീഴാന്‍ എടുക്കുന്നതാണ് സമയത്തിന്‍റെ നിശ്ചിതഖണ്ഡം.30 സെക്കന്റ്,ഒരു മണിക്കൂര്‍ എന്നിങ്ങനെ ദൈര്‍ഘ്യമുള്ള മണല്‍ഘടികാരങ്ങള്‍ ഉപയോഗിച്ചിരുന്നു.