‘സാന്‍ സാല്‍വദോര്‍’
ഇന്നത്തെ ബഹാമസ് ദ്വീപുകളില്‍ ഒന്നിലായിരുന്നു കൊളംബസും കൂട്ടരും കപ്പലടുപ്പിച്ചത്. കണ്ടെത്തിയ ഭൂവിഭാഗത്തിന് ‘പരിശുദ്ധ രക്ഷകന്‍’ എന്നര്‍ത്ഥം വരുന്ന സാന്‍ സാല്‍വദോര്‍’ എന്ന് കൊളംബസ് പേരിട്ടു.ഗ്വാനാഹനി എന്നായിരുന്നു ദ്വീപുകാര്‍ ആ നാടിനെ വിളിച്ചിരുന്നത്.
പുതിയ സ്ഥലം സ്പെയിന്‍ രാജാവിന്റെയും രാജ്ഞിയുടെയും കീഴിലായതായി കൊളംബസ് പ്രഖ്യാപിച്ചു. താന്‍ ജപ്പാനില്‍ എത്തിച്ചേര്‍ന്നുവെന്ന് വിശ്വസിച്ച അദ്ദേഹം അത് ജപ്പാന്റെ ഏതു ഭാഗമാണെന്നു കണ്ടുപിടിക്കാന്‍ ഏതു ഭാഗമാണെന്ന് കണ്ടുപിടിക്കാന്‍ ശ്രമം തുടങ്ങി.അടുപ്പം കാട്ടിയെങ്കിലും ദ്വീപുവാസികളില്‍നിന്ന് കാര്യമായ വിവരങ്ങളൊന്നും കിട്ടിയില്ല. അവരുടെ കയ്യില്‍ ധാരാളമായുണ്ടായിരുന്ന സ്വര്‍ണ്ണം കൊളംബസിനെ ആകര്‍ഷിച്ചു.
അടുത്തുള്ളൊരു ദ്വീപില്‍ നിന്നാണ് സ്വര്‍ണ്ണം കിട്ടിയതെന്ന് ദ്വീപുകാര്‍ ആംഗ്യത്തിലൂടെ വെളിപ്പെടുത്തിയതോടെ ആ ദ്വീപ് തേടിയായി കൊളംബസിന്റെ അടുത്ത യാത്ര. ദ്വീപുകളില്‍നിന്ന് ദ്വീപുകളിലേക്ക് അവര്‍ രണ്ടാഴ്ച്ച തുടര്‍ച്ചയായി സഞ്ചരിച്ചു. പക്ഷെ സ്വര്‍ണം മാത്രം കിട്ടിയില്ല. കുറെ സഞ്ചരിച്ച കൊളംബസും കൂട്ടരും അവസാനം ഇന്നത്തെ ക്യൂബയിലെത്തി. അതു ചൈനയാണ് എന്നായിരുന്നു കൊളംബസിന്റെ വിശ്വാസം! മാര്‍ക്കോ പോളോയുടെ വിവരണങ്ങളില്‍ കൊടുത്തിരിക്കുന്ന സെയ്ടാന്‍ നഗരം കണ്ടുപിടിക്കാന്‍ ഒരു സംഘത്തെ കൊളംബസ് അയച്ചെങ്കിലും അവര്‍ക്കതിനു കഴിഞ്ഞില്ല.
പിന്നീട് തന്‍റെ സംഘത്തെ രണ്ടാക്കിയ കൊളംബസ് പിന്റയെ ഒരു വഴിക്ക് അയച്ച ശേഷം മറ്റു രണ്ടു കപ്പലുകളുമായി തെക്കോട്ട് നീങ്ങി. ഡിസംബര്‍ 23 ന് അവര്‍ ഇന്നത്തെ ഹിസ്പാനിയോള ദ്വീപിലെത്തി. അവിടെ നിന്ന് സ്വര്‍ണവും മറ്റും കൈക്കലാക്കിയ യാത്ര തുടര്‍ന്നു.പിറ്റേന്ന് സാന്റാ മരിയ ഒരു പവിഴപ്പുറ്റില്‍ ഉറച്ചത് കൊളംബസിന് തിരിച്ചടിയായി. കപ്പലിന്റെ വിള്ളലില്‍ കൂടി വെള്ളം കയറാന്‍ തുടങ്ങി. ഒരു വിധത്തിലാണ് അതിലുണ്ടായിരുന്നവര്‍ കര പറ്റിയത്.
തകര്‍ന്ന സാന്റാമാരിയ’ പൊളിച്ച കൊളംബസും കൂട്ടരും അതിന്റെ പലകകളുപയോഗിച്ച് ഒരു കോട്ടയുണ്ടാക്കി.നാവിദാദ് എന്നതിന് പേരുമിട്ടു. സാന്റാ മരിയയിലെ എല്ലാ വരെയും നീനയില്‍ കൊണ്ട് പോകാന്‍ പറ്റുമായിരുന്നില്ല. തയ്യല്‍ക്കാരനും ഡോക്ടറുമടക്കം സാന്റാ മരിയിലെ 39 പേര്‍ ആയുധങ്ങളുമായി അവിടെ താമസമാക്കി.