സൽമാൻ ഖാൻ
ബോളിവുഡ് സിനിമാ രംഗത്തെ ഒരു പ്രധാന നടനാണ്. സൽമാൻ തന്റെ സിനിമാ ജീവിതം തുടങ്ങുന്നത് 1988 ൽ ബീവി ഹോ തോ ഐസി എന്ന് സിനിമയിലൂടെയാണ്. പക്ഷേ അദ്ദേഹത്തിന് ഹിന്ദി സിനിമയിൽ പേര് നേടിക്കൊടുത്തത് 1989 ൽ ഇറങ്ങിയ മെംനെ പ്യാർ കിയ എന്ന സിനിമയിലൂടെയാണ്. ഈ സിനിമയിൽ അദ്ദേഹത്തിൻ ഏറ്റവും നല്ല പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡും കിട്ടി. അദ്ദേഹത്തിന്റെ ചില പ്രധാന ചിത്രങ്ങൾ സാജൻ (1991), ഹം ആപ്കെ ഹെ കോൺ (1994), ബീവി നമ്പർ 1 (1999) എന്നിവയാണ്. ഈ ചിത്രങ്ങൾ ഒക്കെതന്നെയും ബോളിവുഡ് ഇലെ പണം വാരി ചിത്രങ്ങൾ ആയിരുന്നു. അദ്ദേഹത്തിന്റെ സിനിമകളാണ് ഉർദു-ഹിന്ദി ഭാഷയിലെ ഏറ്റവും കൂടുതൽ പണം വാരിയ സിനിമകൾ. ഹം ആപ്കെ ഹെ കോൻ (1994) ആണ് ഏറ്റവും ഗ്രോസ് ഉള്ള സിനിമ. 1998 ഇൽ ഇറങ്ങിയ കുച്ച് കുച്ച് ഹോതാ ഹെ എന്ന ചിത്രത്തിന് 1999 ലെ മികച്ച സഹ നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. അതിന് ശേഷം പുറത്തിറങ്ങിയ ‘ഹം ദിൽ ദെ ചുകെ സനം‘, ‘തേരെ നാം‘, നോ എൻട്രി പർത്നെർ‘. എന്നീ ചിത്രങ്ങൾ സൽമാന്റെ ബോളിവുഡിലെ പ്രകടനം ശ്രദ്ധേയമാക്കി.
ജീവചരിത്രം
ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനായ സലിം ഖാന്റെയും സുശീല ചരകിന്റേയും മൂത്ത മകനായാണ് സൽമാൻ ജനിച്ചത്. സൽമാന്റെ അമ്മ ഹിന്ദു ആയിരുന്നു. സൽമാന് 5 വയസ്സുള്ളപ്പോഴായിരുന്നു സലിം ഖാൻ അക്കാലത്തെ നടി കൂടിയായ ഹെലെന്നെ വിവാഹം കഴിച്ചത്. പിതാവ് അങ്ങനെ രണ്ടാമത് വിവാഹം കഴിച്ചത് ഞങ്ങൾ കുട്ടികൾക്ക് വളരെ വിഷമമുണ്ടാക്കിയതായി പിൽക്കാലത്ത് സൽമാൻ പറഞ്ഞിട്ടുണ്ട്. നടന്മാരായ അർബാസ് ഖാൻ, സൊഹൈൽ ഖാൻ എന്നിവർ സഹോദരങ്ങളാണ്. മലൈയ്ക അറോറ ഖാൻ ആണ് അർബാസ് ഖാന്റെ ഭാര്യ. അൽവിറ, അർപ്പിത എന്നിവർ സഹോദരിമാരാണ്. നടനും സംവിധായകനുമായ അതുൽ അഗ്നിഹോത്രിയാണ് അൽവിറയെ വിവാഹം കഴിച്ചിരിക്കുന്നത്.